Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടി രണ്ട് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ ഒരു കൊല്ലം കൂടി കഴിഞ്ഞാൽ വിമാനം ഇറങ്ങും; 95 ശതമാനം നിർമ്മാണവും പൂർത്തിയായെന്ന് കണ്ണൂർ വിമാനത്താവള അധികൃതർ; ഫെബ്രുവരിയിൽ പരീക്ഷണ പറക്കൽ; സെപ്റ്റംബറിൽ കമ്മീഷനിങ്

ഉമ്മൻ ചാണ്ടി രണ്ട് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ ഒരു കൊല്ലം കൂടി കഴിഞ്ഞാൽ വിമാനം ഇറങ്ങും; 95 ശതമാനം നിർമ്മാണവും പൂർത്തിയായെന്ന് കണ്ണൂർ വിമാനത്താവള അധികൃതർ; ഫെബ്രുവരിയിൽ പരീക്ഷണ പറക്കൽ; സെപ്റ്റംബറിൽ കമ്മീഷനിങ്

കണ്ണൂർ: കണ്ണൂർ വിമാനത്താവളം ഒടുവിൽ യാഥാർത്ഥ്യത്തിലേക്ക്. യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി വിമാനം ഇറക്കി ഉദ്ഘാടനം ചെയ്ത വിമാനത്താവളമായിരുന്നു ഇത്. എന്നാൽ അതു വെറും ഇലക്ഷൻ സ്റ്റണ്ട് ആണെന്ന് തെളിയുകയും ചെയ്തു. അതിന് ശേഷവും മൂന്ന് കൊല്ലം വേണ്ടി വരുന്നു വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങാൻ. ഏതായാലും വിമാനത്താവളത്തിന്റെ നിർമ്മാണത്തിന്റെ ത്തിന്റെ 95 ശതമാനം നിർമ്മാണം പൂർത്തിയായ സാഹചര്യത്തിൽ 2018 ഫെബ്രുവരിയിൽ പരീക്ഷണപ്പറക്കൽ നടക്കുമെന്ന് കിയാൽ എം.ഡി. പി. ബാലകിരൺ പറഞ്ഞു. സെപ്റ്റംബറിൽ കമ്മിഷൻ ചെയ്യും.

ഉമ്മൻ ചാണ്ടിയും നടത്തിയത് പരീക്ഷണപറക്കലായിരുന്നു. എന്നാൽ അത് വെറും തട്ടിപ്പായിരുന്നുവെന്നാണ് പിന്നീട് വ്യക്തമായത്. ജനുവരി 31-ന് നിർമ്മാണപ്രവൃത്തികൾ പൂർത്തിയാകും. ഗ്രീൻഫീൽഡ് വിമാനത്താവളമായതിനാൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്ട് അഥോറിറ്റി, നാവിഗേഷൻ ലൈസൻസുകൾ ലഭിക്കാൻ കാലതാമസമുണ്ട്. ഇതാണ് കമ്മിഷനിങ് സെപ്റ്റംബർവരെ നീളാൻ കാരണം. ജനുവരി ആദ്യം റഡാർ സെറ്റിങ് പൂർണമാകും. വിമാനത്താവളത്തിന്റെ 3050 മീറ്റർ റൺവേ പൂർത്തിയായിക്കഴിഞ്ഞു. ഏപ്രണിൽ ഇരുപത് പാർക്കിങ് കേന്ദ്രങ്ങൾ ഉണ്ടാകും. വിമാനത്താവളത്തിൽ 700 കാറുകൾക്കും 200 ടാക്സികൾക്കും 25 ബസുകൾക്കും ഒരേ സമയം പാർക്കിങ് സൗകര്യമുണ്ട്.

95,000 ചതുരശ്രമീറ്റർ ആണ് പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന്റെ വലുപ്പം. 48 ചെക്കിങ് കൗണ്ടർ, 16 എമിഗ്രേഷൻ കൗണ്ടർ, 16 കസ്റ്റംസ് കൗണ്ടർ, 12 എസ്‌കലേറ്റർ, 15 എലിവേറ്റർ എന്നിവയും ഉണ്ടാവും. ഇവയുടെ നിർമ്മാണജോലികൾ പുരോഗമിക്കുകയാണ്. പാസഞ്ചർ ടെർമിനലിന്റെ വലുപ്പത്തിൽ രാജ്യത്ത് എട്ടാം സ്ഥാനമാണ്. ഇതുവരെ 2061 ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തി. 4000 മീറ്റർ റൺവേക്കായി സ്ഥലം പൂർണമായി ഏറ്റെടുക്കുന്നതിന് നടപടി തുടങ്ങി. 250 ഏക്കറോളം സ്ഥലം ഇനിയും വേണ്ടിവരും. റൺവേയുടെ വലുപ്പം നോക്കിയാൽ രാജ്യത്തെ നാലാമത്തെ വിമാനത്താവളമായിരിക്കും കണ്ണൂർ. 64 സിഐഎസ്.എഫുകാരെ സുരക്ഷയ്ക്കായി നിയമിച്ചു. ഇനി വിമാനത്താവളത്തിന്റെ സുരക്ഷ ഇവരുടെ കൈയിലായിരിക്കും. കസ്റ്റംസിൽ 78 പേരെ ലഭിക്കും.-ഇങ്ങനെ പോകുന്നു വിമാനത്താവളത്തിന്റെ വിശദാംശങ്ങൾ.

വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതിന് ആവശ്യമായ ഏറ്റവും ഒടുവിലത്തെ നിർമ്മാണ പദ്ധതികൾക്കു ടെൻഡർ നൽകിയിട്ടുണ്ട്. 31 പണികൾ ഉടനെ തീർക്കും. കേന്ദ്ര വ്യോമയാന വകുപ്പിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും ലൈസൻസ് ലഭിക്കേണ്ടതുണ്ട്. ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ടു ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പരിശോധന ഉടനെ ഉണ്ടാകും. ഗ്രീൻഫീൽഡ് എയർപോർട്ട് ആയതിനാൽ ലൈസൻസ് ലഭ്യമാക്കാൻ ഏറെ കടമ്പകളുണ്ട്. ഈ മാസം 31നു മുൻപ് ജീവനക്കാരെ നിയമിക്കും. റൺവേ 4000 മീറ്ററായി വർധിപ്പിക്കാൻ സർക്കാർ തിരുമാനിക്കുകയും സ്ഥലമെടുപ്പിനു സർവേ ആരംഭിക്കുകയും ചെയ്തു. 260 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കണം. ഇന്ത്യയിൽ 4000മീറ്റർ റൺവേയുള്ള നാലാമത്തെ വിമാനത്താവളമാകും കണ്ണൂരിലേത്.' പി.ബാലകിരൺ പറഞ്ഞു

വിമാനത്താവളത്തിനായി പ്രദേശത്തുനിന്ന് കുടിയൊഴിക്കപ്പെട്ടവരുടെ കുടുംബങ്ങളിൽനിന്ന് 45 പേർക്ക് ജോലിനൽകും. ഇതിൽ 22 പേരുടെ നിയമനം പൂർത്തിയാവുന്നുണ്ട്. കിയാലിന് ചുരുക്കംപേർക്കേ തൊഴിൽ നൽകാനാകൂ. അതേസമയം, മറ്റുമേഖലകളിൽ രണ്ടായിരത്തോളം തൊഴിലവസരമുണ്ടാകും. പരോക്ഷമായി ഇതിന്റെ പത്തിരട്ടിയോളം തൊഴിലവസരങ്ങൾ ഈ മേഖലയിൽ ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP