Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റൺവേ പോലും പൂർത്തിയാകും മുമ്പ് വിമാനം ഇറക്കി ഉമ്മൻ ചാണ്ടി 'ഉദ്ഘാടനം' ചെയ്തു; തെരഞ്ഞെടുപ്പിൽ വിജയം നേടാനുള്ള തന്ത്രം ട്രോൾ മഴയിൽ മുങ്ങിത്താഴ്ന്നു; പണി പൂർത്തിയായി എല്ലാം സജ്ജീകരിച്ച് ഉദ്ഘാടനം ചെയ്താൽ മതിയെന്ന് തീർത്തു പറഞ്ഞ് പിണറായി; കണ്ണൂർ വിമാനത്താവളം പൂർത്തിയാകാൻ ഇനിയും ഒരു വർഷം കാത്തിരിക്കണം

റൺവേ പോലും പൂർത്തിയാകും മുമ്പ് വിമാനം ഇറക്കി ഉമ്മൻ ചാണ്ടി 'ഉദ്ഘാടനം' ചെയ്തു; തെരഞ്ഞെടുപ്പിൽ വിജയം നേടാനുള്ള തന്ത്രം ട്രോൾ മഴയിൽ മുങ്ങിത്താഴ്ന്നു; പണി പൂർത്തിയായി എല്ലാം സജ്ജീകരിച്ച് ഉദ്ഘാടനം ചെയ്താൽ മതിയെന്ന് തീർത്തു പറഞ്ഞ് പിണറായി; കണ്ണൂർ വിമാനത്താവളം പൂർത്തിയാകാൻ ഇനിയും ഒരു വർഷം കാത്തിരിക്കണം

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽ ആദ്യമായി വിമാനം ഇറക്കിയത് ആരാണ്? ഈ ചോദ്യത്തിന്റെ ഉത്തരം ഉമ്മൻ ചാണ്ടിയെന്ന് തന്നെയാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പണം പോലും പൂർത്തിയാകാത്ത റൺവേയിൽ വിമാനം ഇറക്കിയ കഴിഞ്ഞ സർക്കാറിന്റെ നടപടി കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളിംഗിനാണ് സംഭവം ഇടയാക്കിയത്. ഈ സംഭവത്തിന് ശേഷം കാലം ഏറെ കഴിഞ്ഞെങ്കിലും കണ്ണൂർ വിമാനത്താവള ഇനിയും സജ്ജമായിട്ടില്ല.

കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവൃത്തികൾ 2018 സെപ്റ്റംബറിൽ പൂർത്തീകരിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിചിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന കണ്ണൂർ വിമാനത്താവളത്തിന്റെ എട്ടാമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതിയുണ്ട്. നിർമ്മാണത്തിൽ പ്രധാന തടസ്സമായി നിന്നത് ടെർമനൽ സേഫ്റ്റി ഏരിയയുടെ നിർമ്മാണപ്രവർത്തനമാണ്. ഈർപ്പമില്ലാത്ത ഒരു കാലാവസ്ഥയിൽ മാത്രമേ അതിന്റെ പണി ആരംഭിക്കാനാവൂ. മഴ കഴിഞ്ഞ് അടുത്ത ജനുവരിയോടുകൂടി അതിന്റെ പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്റഗ്രേറ്റഡ് പാസഞ്ചർ ടെർമിനൽ ടെർമിനലിന്റെ നിർമ്മാണം പകുതിയോളം പൂർത്തിയായിട്ടുണ്ട്. ഇതും ജനുവരിയോടെ പൂർത്തീകരിക്കാനാകും. 498 കോടി രൂപയാണ് ഇതിന്റെ ചെലവെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്സ് റേ മെഷ്യൻ സ്ഥാപിക്കൽ ഡിസംബറോടെ പൂർത്തിയാകും. ഡിസംബർ ജനുവരി മാസങ്ങളിലായി എസ്‌കലേറ്ററുകളുടെ നിർമ്മാണവും ലഗേജ് സംവിധാനങ്ങളുടെ നിർമ്മാണവും പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര വിമാനക്കമ്പനികളും അന്താരാഷ്ട്ര കമ്പനികളും കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവ്വീസ് നടത്താൻ താൽപര്യപ്പെട്ട് മുന്നോട്ടുവന്നിട്ടുണ്ട്. ഗോ എയറിന് ദമാമിലേയ്ക്കും ജെറ്റ് എയർവേയ്സിന് അബുദാബിയിലേയ്ക്കും ഓരോ സർവ്വീസ് വീതം നടത്തുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. റൺവേയുടെ നീളം 3050 മീറ്ററിൽനിന്ന് 4000 മീറ്ററാക്കി വർധിപ്പിക്കുന്നതിനായി ഭൂമിയേറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിമാനത്താവളത്തിന്റെ ചുറ്റുമതിലിനോട് ചേർന്ന് 23 കിലോമീറ്റർ റോഡ്, വെളിച്ച സംവിധാനം, ലാന്റ്സ്‌കേപ്പിങ് എന്നിവയെല്ലാം അടക്കമുള്ള 126 കോടി രൂപയുടെ പദ്ധതി ടെൻഡർ നൽകുന്നതിനുള്ള നടപടിക്രമം അവസാന ഘട്ടത്തിലാണ്. ഒരു വർഷം കൊണ്ട് ഈ ജോലികൾ പൂർത്തിയാകും. വിമാനത്താവളവുമായി ബന്ധപ്പെട്ട് 84 തസ്തികകളിൽ നിയമനം നടത്തിയിട്ടുണ്ട്. ശേഷിക്കുന്ന 41 തസ്തികകളിൽ നിയമന നടപടികൾ നടന്നുവരികയാണ്. 41 തസ്തികകൾ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെട്ടവർക്ക് നൽകുന്നതിന് നീക്കിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉമ്മൻ ചാണ്ടിക്ക് ഉദ്ഘാടനം നിർവഹിക്കാൻ വേണ്ടി വ്യോമസേനയുടെ ചെറു വിമാനമാണ് വിമാനത്താവളത്തിൽ ആദ്യ പരീക്ഷണ പറക്കൽ നടത്തിയത്. ഒരു മണിക്കൂറിനുള്ളിൽ പരിപാടി പൂർത്തിയാക്കിയതിനു ശേഷം വിമാനം ബംഗലൂരുവിലേക്ക് തിരിച്ചു പോകുകയും ചെയ്തു. വാണിജ്യാടിസ്ഥാനത്തിലുള്ള വിമാന സർവ്വീസ് ആരംഭിക്കാൻ ഇനിയും ഒരു വർഷം കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത്. എന്നാൽ, നിർമ്മാണം പൂർത്തിയാകാതെ നീണ്ടു പോകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP