Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ വർഷം ഒടുവിൽ പരീക്ഷണ പറക്കൽ; അടുത്ത വർഷം വിമാനങ്ങൾക്കായി തുറന്നു കൊടുക്കും; കണ്ണൂരിൽ ദ്രുതഗതയിൽ ഒരുങ്ങുന്നത് കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം

ഈ വർഷം ഒടുവിൽ പരീക്ഷണ പറക്കൽ; അടുത്ത വർഷം വിമാനങ്ങൾക്കായി തുറന്നു കൊടുക്കും; കണ്ണൂരിൽ ദ്രുതഗതയിൽ ഒരുങ്ങുന്നത് കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിസംബർ 31ന് പരീക്ഷണ വിമാനപ്പറക്കൽ നടക്കും. അടുത്ത വർഷം മേയിൽ യാത്രാവിമാനങ്ങൾ ഇവിടെ നിന്ന് പറന്നുയരും. ഡിസംബറിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഏകദേശം 1900 കോടിരൂപയുടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയിൽ 16 ശതമാനം സ്വകാര്യ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടുതൽ ഫണ്ട് കണ്ടെത്തി വികസനം വേഗത്തിലാക്കാനും നീക്കമുണ്ട്.

കണ്ണൂർ വിമാനത്താവളത്തിന്റെ പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിക്കുന്ന വിമാനത്താവളം പൂർത്തിയാകുമ്പോൾ കേരളത്തിലെ ഏറ്റവും വലുതായിരിക്കും. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളെ പിന്നിലാക്കുന്ന രീതിയിലാണ് കണ്ണൂർ വിമാനത്താവളം എത്തുക. യുഡിഎഫ് സർക്കാരിന്റെ ഏറ്റവും വലിയ വികസന നേട്ടങ്ങളിലൊന്നായി കണ്ണൂർ വിമാനത്താവളത്തെ അവതരിപ്പിക്കും. 20 വിമാനങ്ങൾക്ക് ഒരേ സമയം വന്ന് പോകാനാകുന്ന തരത്തിലാണ് ഡിസൈൻ.

2015 ഡിസംബർ 31ന് ട്രയൽ ലാന്റിങും 2016 മാർച്ചിൽ കമ്മീഷനിങും നടത്താനാണ് ഉദ്ദേശിക്കുന്നത്. വിമാനത്താവളത്തിന്റെ റൺവേ 3400 മീറ്റായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും തൽകാലം അതുണ്ടാകില്ലെന്നാണ് സൂചന. സർക്കാരിന്റെ 35ശതമാനം ഷെയറും ബിപിസിഎല്ലിന്റെ 21ശതമാനം ഷെയറും എയർപോർട്ട് അഥോറിറ്റിയുടെ 10ശതമാനം ഷെയറും പൊതുജനങ്ങളിൽ നിന്ന് 13ശതമാനം ഷെയറും കണ്ണൂർ വിമാനത്താവള കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. .

യുദ്ധകാലാടിസ്ഥാനത്തിലാണ് പണി പുരോഗമിക്കുന്നത്. 2014 ജൂലായ് നാലിനാണ് പണി തുടങ്ങിയത്. അതുകൊണ്ട് തന്നെ വേഗത്തിൽ പൂർത്തിയാക്കി വികസന മേഖലയിൽ പുതിയ ചരിത്രമെഴുതുകയാണ് കണ്ണൂർ വിമാനത്താവളം. 450 കോടി ചെലവിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത് ലാർസൺ ആൻഡ് ടൂബ്രോ ലിമിറ്റഡാണ്. 7500 ചതുരശ്ര മീറ്ററാണ് വിമാനത്താവളത്തിന്റെ ഏരിയ. ഒരേ സമയം ഇരുപത് വിമാനങ്ങൾക്ക് വന്ന് പോകാം. 480 പരിശോധനാ കൗണ്ടറുകളും 32 എമിഗ്രേഷൻ കൗണ്ടറുകളും 16 എസ്‌കലേറ്ററുകളും ഉണ്ടാവും. 3050 മീറ്റർ നീളവും 45 മീറ്റർ വീതിയുമുള്ളതാണ് റൺവേ. 900 കാറുകൾ പാർക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കും.

1843.18 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തിരിക്കുന്നത്. 53 കുടുംബങ്ങളെ കൂടി ഉടൻ പുനരധിവസിപ്പിക്കുന്നതോടെ ഇതു സംബന്ധിച്ച എല്ലാ തർക്കങ്ങൾക്കും വിരാമമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP