Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴ്‌നാട് സ്വദേശി കണ്ണൂരിൽ കുത്തേറ്റു മരിച്ചു; തമിഴ്‌നാട് ചിന്നസേലം സ്വദേശി പെരിയസ്വാമിയാണു മരിച്ചത്; രണ്ടു പേരുമായുണ്ടായ വാക്കുതർക്കമാണ് മരണത്തിൽ കലാശിച്ചത്

തമിഴ്‌നാട് സ്വദേശി കണ്ണൂരിൽ കുത്തേറ്റു മരിച്ചു; തമിഴ്‌നാട് ചിന്നസേലം സ്വദേശി പെരിയസ്വാമിയാണു മരിച്ചത്; രണ്ടു പേരുമായുണ്ടായ വാക്കുതർക്കമാണ് മരണത്തിൽ കലാശിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. വളപട്ടണത്ത് താമസിക്കുന്ന തമിഴ്‌നാട് ചിന്നസേലം സ്വദേശി പെരിയസ്വാമി (49) യാണു മരിച്ചത്.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വളപട്ടണം ടൗണിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ പരിചയക്കാരായ രണ്ടു പേരുമായി വാക്കു തർക്കമുണ്ടാകുകയും റോഡിൽ വച്ച് ഉന്തുംതള്ളും നടക്കുകയും ചെയ്തു. തുടർന്ന് രണ്ടുപേരിൽ ഒരാൾ കന്പികൊണ്ട് തലയ്ക്കടിക്കുകയും മറ്റൊരാൾ കത്തികൊണ്ട് വയറിൽ കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ പെരിയസ്വാമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. അക്രമികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. വർഷങ്ങളായി വളപട്ടണത്ത് ആക്രി കച്ചവടം നടത്തിവരികയായിരുന്നു പെരിയസ്വാമി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP