Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷാപ്പുകളിൽ സ്ത്രീകളും കുട്ടികളും എത്തിയാൽ എന്താണ് കുഴപ്പം? കണ്ണൂരിലെ എക്‌സൈസുകാരുടെ പദ്ധതിക്കെതിരെ മദ്യവിരുദ്ധർ

ഷാപ്പുകളിൽ സ്ത്രീകളും കുട്ടികളും എത്തിയാൽ എന്താണ് കുഴപ്പം? കണ്ണൂരിലെ എക്‌സൈസുകാരുടെ പദ്ധതിക്കെതിരെ മദ്യവിരുദ്ധർ

കണ്ണൂർ: സംസ്ഥാനത്തു സമ്പൂർണ മദ്യനിരോധനത്തിനു മുറവിളി ഉയരുമ്പോൾ കള്ളുഷാപ്പിലേക്കു കുടുംബസമേതം ആളെയെത്തിക്കാൻ ഒരുങ്ങി എക്‌സൈസ് വകുപ്പ്. ഷാപ്പുകളിൽ കുടുംബസമേതം ആളെയെത്തിച്ച് ഭക്ഷണം കഴിക്കാൻ കൂടി സൗകര്യമൊരുക്കണമെന്നാണ് കണ്ണൂർ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ജില്ലയിലെ തെരഞ്ഞെടുത്ത 12 ഷാപ്പുകൾക്ക് നിർദ്ദേശം. ഇതിനകം മദ്യവിരുദ്ധരിൽ നിന്ന് ഈ നിർദ്ദേശത്തിനെതിരെ പ്രതിഷേധവും ഉയർന്നു കഴിഞ്ഞു.

ഇപ്പോൾ കുടിയന്മാരായ ആണുങ്ങൾ മാത്രമേ ഷാപ്പിലെത്തുന്നുള്ളൂ. ഇതു മാറ്റി കുടുംബസമേതം ആളുകളെ ഷാപ്പിലെത്തിച്ചു നല്ല ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കണം. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കള്ളുഷാപ്പിലെത്തി മൂക്കറ്റം കുടിച്ചും കഴിച്ചും പണമുണ്ടാക്കാമെന്നാണു കമ്മിഷണറുടെ കണ്ടെത്തൽ. അടച്ചുപൂട്ടിയ ബാറുകളുടെ നിലവാരം ചർച്ചചെയ്യുന്ന സാഹചര്യത്തിൽ ഷാപ്പുകളിൽ വൃത്തിയുള്ള അന്തരീക്ഷവും കസേരയും ഫാനും മറ്റു സൗകര്യങ്ങളും ഒരുക്കണമെന്നും നിർദേശമുണ്ട്.

കണ്ണൂർ ജില്ലയിൽ ഓരോ റേഞ്ചിലും 12 മാതൃകാ ഷാപ്പ് തുറന്നിട്ടുണ്ട്. ഈ ഷാപ്പുകളിൽ സൗകര്യം വർധിപ്പിച്ചാൽ കുടുംബസമേതം ഭക്ഷണം കഴിക്കാൻ ആളെത്തുമെന്നും കമ്മിഷണർ പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു. എന്തായാലും എക്‌സൈസ് വകുപ്പിന്റെ ഈ വിചിത്ര നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാൻ തന്നെയാണ് മദ്യവിരുദ്ധരുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP