Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധൻരാജിനെ കൊന്നവർ വിലസുമ്പോൾ നമ്മൾ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം? ബുദ്ധികേന്ദ്രത്തെ കുറിച്ചുള്ള അന്വേഷണം ചെന്നത്തെത്തിയത് ബിജുവിൽ; അഞ്ച് പ്രതികളും ഒന്നിച്ചത് ഒരേ ലക്ഷ്യത്തിനായി; പൊലീസിന് നിർണ്ണായകമായത് കാറിനെ കുറിച്ച് ലഭിച്ച സൂചന

ധൻരാജിനെ കൊന്നവർ വിലസുമ്പോൾ നമ്മൾ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം? ബുദ്ധികേന്ദ്രത്തെ കുറിച്ചുള്ള അന്വേഷണം ചെന്നത്തെത്തിയത് ബിജുവിൽ; അഞ്ച് പ്രതികളും ഒന്നിച്ചത് ഒരേ ലക്ഷ്യത്തിനായി; പൊലീസിന് നിർണ്ണായകമായത് കാറിനെ കുറിച്ച് ലഭിച്ച സൂചന

കണ്ണൂർ : സഖാവ് ധനരാജിന്റെ കൊലയാളികൾ ജീവിച്ചിരിക്കേ ഞങ്ങൾക്കെങ്ങിനെ മനസ്സമാധാനത്തോടെ ജീവിക്കാൻ കഴിയും.? ആർ.എസ്. എസ്. നേതാവ് രാമന്തളി കക്കം പാറയിലെ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇത്തരം ഒരു കൃത്യത്തിന് പ്രേരിപ്പിച്ചത് ധനരാജുമായുള്ള ഉറ്റ ബന്ധമായിരുന്നു. ഡി.വൈ.എഫ്. ഐ. പ്രവർത്തകനായ ധനരാജിന്റെ വധത്തിന് പ്രതികാരമായി അന്നൂരിലെ ബിജെപി പ്രവർത്തകൻ രാമചന്ദ്രനെ കൊലപ്പെടുത്തി പകരം വീട്ടിയെങ്കിലും റിനീഷ് ഉൾപ്പെടെയുള്ള നാലുപേർ അതിൽ തൃപ്തരായിരുന്നില്ല. ധനരാജിനെ വധിക്കുന്നതിന്റെ ബുദ്ധി കേന്ദ്രം ആരാണെന്നുള്ള അന്വേഷണത്തിലായിരുന്നു പിന്നീട് അവർ. ഒടുവിൽ ആർ.എസ്. എസ്. നേതാവായ ബിജുവിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം എത്തിച്ചേർന്നത്. പൊലീസ് പിടിയിലായ കക്കം പാറയിലെ റിനീഷും പരുത്തിക്കാട്ടെ കെ.വി. ജോതിഷും പൊലീസ് തിരയുന്ന ഒന്നാം പ്രതി അനൂപും മറ്റൊരാളും ഒരേ ലക്ഷ്യത്തിനായിരുന്നു എത്തിച്ചേർന്നത്. അതാണ് ബിജുവിനെ ഇല്ലാതാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോയത്.

റിനീഷുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളായിരുന്നു നേരത്തെ കൊല്ലപ്പെട്ട ധൻരാജ്. ധൻരാജിനെ കൊന്നവർ വിലസുമ്പോൾ നമ്മൾ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം? . റിനീഷ് പലരോടും ഇക്കാര്യം പറഞ്ഞതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം കൊലയാളികൾ വാഹനവുമായി കുന്നരു പാർട്ടി ഓഫീസിന് സമീപമെത്തി പുഴയിൽ നിന്ന് കുളിച്ച ശേഷമാണ് വിവിധ സ്ഥലങ്ങളിലേക്ക് തിരിഞ്ഞത്. കൊല്ലപ്പെട്ട ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന രാജേഷ് നൽകിയ വിവരമാണ് പ്രതികൾ സഞ്ചരിച്ച കാർ തിരച്ചറിയാൻ പൊലീസിനെ സഹായിച്ചത്. കാറിന്റെ പിറകുവശത്തെ ഗ്ലാസിൽ ജി.ഐ.ആർ. എസ് എന്ന് കുത്തനെ എഴുതിയിരുന്നു. ഇന്നോവാ കാറാണ് തങ്ങൾ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചതെന്നുമുള്ള രാജേഷിന്റെ മൊഴി അന്വേഷണത്തിന് വഴിത്തിരിവായി. അങ്ങിനെയാണ് രാമന്തളിയിലെ ബിനോയ് എന്ന ആർ.സി. ഉടമയെ കണ്ടെത്താനായത്.

കഴിഞ്ഞ ഏപ്രിൽ 25 ന് നിധിൻ എന്നയാൾക്ക് വാടകകയ്ക്ക് നൽകിയതായിരുന്നു കാർ. നിധിൻ ജിജേഷിന് കാർ കൈമാറി. ഇവർ രണ്ടു പേരും കേസിൽ പ്രതിയാണ്. കാർ പൊലീസ് തിരിച്ചറിഞ്ഞപ്പോൾ 13 ാം തീയ്യതി രാത്രി സ്ഥലത്തു നിന്നു മാറ്റാൻ ശ്രമം നടന്നിരുന്നു. പൊലീസിന്റെ സംയോജിതമായ ഇടപെടൽ മൂലം മാവിച്ചേരിയിലെ കുറ്റിക്കാട്ടിൽ കാർ കണ്ടെത്തുകയായിരുന്നു. കാർ ഓടിച്ചയാൾ അത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പയ്യന്നൂർ മേഖലയായതുകൊണ്ടു തന്നെ ക്രമസമാധാനം പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ പ്രതികളെ വലയിലാക്കാനും ക്രമസമാധാനം സുഗമമാക്കാനും ഇത്രയും ദിവസം പൊലീസിന് കഴിഞ്ഞുവെന്നത് സ്ലാഘനീയമാണ്. ഡി.വൈ.എസ്‌പി. കെ.വി. വേണുഗോപാലിന്റേയും സിഐഎം. ആസാദിന്റേയും മുഖം നോക്കാതെയുള്ള നടപടിയാണ് മൂന്ന് പ്രതികളെ പിടികൂടാനും മറ്റ് പ്രതികളെ തിരിച്ചറിയാനും കഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP