Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കും; പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കും; പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെപതംബറിൽ കണ്ണൂർ വിമാനത്താവളം ആരംഭിക്കുന്നത് കേരളത്തിന്റെ എല്ലാ മേഖലകൾക്കും കരുത്ത് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വാണിജ്യം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകൾ പ്രോത്സാഹിപ്പിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ പൂർണ പിന്തുണയുണ്ടാകും.

വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങാൻ വേണ്ട നടപടികൾ സ്വീകരിക്കാനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ പ്രവർത്തനം ഏകോപിക്കാൻ ഡൽഹിയിൽ ഒരു ഉദ്യോഗസ്ഥനെ നിയമിക്കാൻ മുഖ്യമന്ത്രിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP