Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ഏത് ഫ്രണ്ട് ആയാലും ഭീകരപ്രവർത്തനത്തിന് ഹദീസും ഖുറാനും പ്രചോദനം നൽകിയിട്ടില്ല; എസ്ഡിപിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ

ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ഏത് ഫ്രണ്ട് ആയാലും ഭീകരപ്രവർത്തനത്തിന് ഹദീസും ഖുറാനും പ്രചോദനം നൽകിയിട്ടില്ല; എസ്ഡിപിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ

കോഴിക്കോട് : എസ്ഡിപിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം എ.പി അബൂബക്കർ മുസല്യാർ. ഇസ്ലാമിനായി തെരുവിലിറങ്ങാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ചിലർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശുദ്ധ ഖുറാൻ പ്രചരിപ്പിച്ചത് മതസൗഹാർദ്ദമാണ്. ഏത് ഫ്രണ്ട് ആയാലും ഭീകരപ്രവർത്തനത്തിന് ഹദീസും ഖുറാനും പ്രചോദനം നൽകിയിട്ടില്ല. ഖുർആൻ ദുർവ്യാഖ്യാനം ചെയ്തത് തുടങ്ങിയതാണ് ഏറ്റവും വലിയ പ്രശ്നം. സർക്കാർ ഇതിനെതിരെ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.

ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘടനകളെ നിരോധിക്കണമെന്ന് പറയാൻ തങ്ങൾ ആളല്ലെന്നും, എന്ത് പേര് വിളിച്ചാലും സലഫിസമാണ് ഇതിന് പിന്നിലെന്നും കാന്തപുരം പറഞ്ഞു. ഇതിന് പിന്നാലെ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും എസ്ഡിപിഐയെ തള്ളി രംഗത്തെത്തിയിരുന്നു. സംഘപരിവാറിനെ എതിർക്കുന്നത് പോലെ എസ്ഡിപിഐഎയും എതിർക്കണമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എസ്ഡിപിഐയ്ക്കെതിരെ സിപിഐഎം പ്രസ്ഥാവന നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും ഇവർ തമ്മിൽ സഖ്യം തുടരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP