Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുത്തലാഖ് മതസ്വാതന്ത്ര്യത്തിന്റെ ഭാഗം; ഇസ്ലാമിക ശരിഅത്തിനനുസരിച്ച് ജീവിക്കാനുള്ള മുസ്ലിം ജനതയുടെ മൗലികാവകാശത്തെയാണ് കോടതി വിധി ചോദ്യം ചെയ്തിരിക്കുന്നത്; മുസ്ലിം സ്ത്രീകൾ ആഘോഷമാക്കുന്ന പരമോന്നത കോടതി വിധിയിൽ നിരാശ പൂണ്ട് കാന്തപുരം മുസ്ലിയാർ

മുത്തലാഖ് മതസ്വാതന്ത്ര്യത്തിന്റെ ഭാഗം; ഇസ്ലാമിക ശരിഅത്തിനനുസരിച്ച് ജീവിക്കാനുള്ള മുസ്ലിം ജനതയുടെ മൗലികാവകാശത്തെയാണ് കോടതി വിധി ചോദ്യം ചെയ്തിരിക്കുന്നത്; മുസ്ലിം സ്ത്രീകൾ ആഘോഷമാക്കുന്ന പരമോന്നത കോടതി വിധിയിൽ നിരാശ പൂണ്ട് കാന്തപുരം മുസ്ലിയാർ

കോഴിക്കോട്: മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധിയിൽ സന്തോഷം പ്രകടിപ്പിക്കുകയാണ് മുസ്ലിം സ്ത്രീകൾ. കേരളത്തിലെ മുസ്ലിം സ്ത്രീകൾ അടക്കം ഈ കോടതി വിധിയെ ശരിക്കും സ്വാഗതം ചെയ്യുന്നുണ്ട്. എന്നാൽ, കോടതി വിധിയിൽ സന്തുഷ്ടരാകാത്ത ഒരു കൂട്ടരും ഉണ്ടിവിടെ. മറ്റാരുമല്ല, ഇസ്ലാമിക പണ്ഡിതർ തന്നെയാണ് കോടതി വിധിയെ സ്വാഗതം ചെയ്യാതിരിക്കുന്നത്. സുപ്രീം വിധി ഇഷ്ടപ്പെടാത്തവരുടെ കൂട്ടത്തിൽ മുമ്പിലുള്ളത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബുബക്കൽ മുസലിയാരാണ്.

മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധി നിരാശജനകമാണെന്നും മുത്തലാഖ് സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും കാന്തപുരം പറഞ്ഞു. സുപ്രീംകോടതി വിധി പുനപ്പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മതേതര രാജ്യമായ ഇന്ത്യയിൽ തന്റെ വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കാൻ ഏതൊരു പൗരനും അവകാശമുണ്ട്. ഇസ്ലാമിക ശരിഅത്തിനനുസരിച്ച് ജീവിക്കാനുള്ള മുസ്ലിം ജനതയുടെ മൗലികാവകാശത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. ഇസ്ലാമിക ശരിഅത്തിൽ ഭേദഗതികൾക്ക് നിർവാഹമില്ല. അത് അല്ലാഹുവിന്റെ നിയമമാണ്. ഇസ്ലാമുള്ള എല്ലാ രാജ്യത്തം മുത്തലാഖ് നിലനിൽക്കുന്നുണ്ടെന്നായിരുന്നു ഇത് സംബന്ധിച്ച് നേരത്തെ കാന്തപുരം അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായത്തിൽ ഉറച്ചുനിന്നു കൊണ്ട് തന്നെയാണ് കാന്തപുരം അഭിപ്രായം പറഞ്ഞിരിക്കുന്നത്.

മുത്തലാഖ് നിരോധിച്ച വിധി ഇന്നാണ് സുപ്രീംകോടതിയിൽ നിന്നും ഉണ്ടായത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിൽ അഞ്ച് ജസ്റ്റിസുമാരിൽ മൂന്ന് പേർ മുത്തലാഖിന് വിരുദ്ധമായ നിലപാട് എടുത്തപ്പോൾ ചീഫ് ജസ്റ്റിസ് അടക്കം രണ്ടു പേർ മുത്തലാഖ് മുസ്ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണെന്ന് അഭിപ്രായം രേഖപ്പെടുത്തി. എങ്കിലും ഭൂരിപക്ഷ വിധി പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അന്തിമവിധിയിലേക്ക് സുപ്രീം കോടതി എത്തിച്ചേരുകയായിരുന്നു.

ജസ്റ്റിസുമാരായ കുര്യൻ ജോസഫ്, യു.യു. ലളിത്, ആർ.എഫ്. നരിമാൻ എന്നിവർ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് കെഹാർ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ ഭിന്നാഭിപ്രായം രേഖപ്പെടുത്തി. ആറു ദിവസം തുടർച്ചയായി വാദം കേട്ട ശേഷമാണ് ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

സൈറ ബാനു, അഫ്രീൻ റഹ്മാൻ, ഇസ്രത് ജഹാൻ, ഗുൽഷൻ പർവീൺ, ഫർഹ ഫായിസ് എന്നിവരുടെ ഹർജികൾക്കു പുറമെ, 2015 ഒക്ടോബറിൽ ജസ്റ്റിസുമാരായ അനിൽ ആർ. ദാവെയും ആദർശ് കുമാർ ഗോയലും പരിഗണിച്ച മുത്തലാഖ് പൊതുതാൽപ്പര്യ ഹർജികളും പരിഗണിച്ചു. മുത്തലാഖ് മതപരമായ മൗലികാവകാശമാണെന്ന വാദവും ഭരണഘടന ബെഞ്ച് പരിശോധിച്ചു.

മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരെ സ്വമേധയ എടുത്തതുൾപ്പെടെ ഏഴ് ഹർജികളിന്മേൽ വാദം കേട്ടാണ് സുപ്രീംകോടതി നിർണായകമായ ഈ വിധിപ്രസ്താവം നടത്തിയിരിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങളും, ലിംഗ സമത്വവും, അന്തസ്സും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന് പരിശോധിച്ചാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP