Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലപ്പുഴയിൽ 336; കണ്ണൂരിൽ 305; തിരുവനന്തപുരത്ത് 236; എറണാകുളം സിറ്റിയിൽ 85ഉം; കേരളത്തിൽ ഉള്ളത് 2010 ഗുണ്ടകൾ; കൊടും ക്രിമിനലുകളെ കാപ്പ ചുമത്തി അകത്തിടാൻ പൊലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

ആലപ്പുഴയിൽ 336; കണ്ണൂരിൽ 305; തിരുവനന്തപുരത്ത് 236; എറണാകുളം സിറ്റിയിൽ 85ഉം; കേരളത്തിൽ ഉള്ളത് 2010 ഗുണ്ടകൾ; കൊടും ക്രിമിനലുകളെ കാപ്പ ചുമത്തി അകത്തിടാൻ പൊലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാവേട്ടയ്ക്ക് പൊലീസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്നാണ് കർശന നടപടിക്ക് പൊലീസ് തയ്യാറെടുക്കുന്നത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന ഇന്റലിജൻസ് 2010 ഗുണ്ടകളുടെ പട്ടിക തയ്യാറാക്കി. ഇവരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യാൻ ജില്ലാകളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശമുണ്ട്. റെയ്ഞ്ച് ഐജി, എസ്‌പിമാർ, കളക്ടർമാർ എന്നിവർക്കാണ് ഇന്റലിജൻസ് പട്ടിക കൈമാറിയിരിക്കുന്നത്. പട്ടികയിൽ വിവിധ സ്ഥലങ്ങളിലെ ഗുണ്ടകളെ അക്കമിട്ട നിരത്തിയിട്ടുണ്ട്.

ഇത് പ്രകാരം ആലപ്പുഴയിൽ 336 കണ്ണൂരിൽ 305, തിരുവനന്തപുരത്ത് 236, എറണാകുളം സിറ്റിയിൽ 85 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം. സംസ്ഥാനത്ത് ഏറ്റവും കൂടിതൽ ഗുണ്ടകളുള്ള സ്ഥലങ്ങളാണ് ഇത്. ഇവർക്കെതിരെ ഒരുമാസത്തിനുള്ളിൽ നടപടികളെടുക്കാനാണ് നിർദ്ദേശം.

കൊച്ചിയിൽ പ്രമുഖ നടിക്ക് നേരെ ഗുണ്ടാ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് കർശന നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങളിൽ ആഭ്യന്തര വകുപ്പ് പ്രതിപക്ഷ ആരോപണങ്ങളെ തുടർന്ന് പ്രതിരോധത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP