Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊടുവള്ളി എംഎ‍ൽഎ കരാട്ട് റസാഖിനെ ജനങ്ങൾ കൈയേറ്റം ചെയ്തു; എംഎൽഎയെ ജനങ്ങൾ ആക്രമിച്ചത് കട്ടിപ്പാറ ദുരന്തവുമായി ബന്ധപ്പെട്ട സർവ്വകക്ഷി യോഗത്തിൽ സംസാരിക്കവേ

കൊടുവള്ളി എംഎ‍ൽഎ കരാട്ട് റസാഖിനെ ജനങ്ങൾ കൈയേറ്റം ചെയ്തു; എംഎൽഎയെ ജനങ്ങൾ ആക്രമിച്ചത് കട്ടിപ്പാറ ദുരന്തവുമായി ബന്ധപ്പെട്ട സർവ്വകക്ഷി യോഗത്തിൽ സംസാരിക്കവേ

കോഴിക്കോട്: കൊടുവള്ളി എംഎ‍ൽഎ കരാട്ട് റസാഖിനെ ജനങ്ങൾ കൈയേറ്റം ചെയ്തു. കട്ടിപ്പാറ ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച സർവ്വകക്ഷിയോഗത്തിൽ വച്ചാണ് എംഎൽഎയുടെ മേൽ ജനങ്ങൾ കൈവെച്ചത്. കട്ടിപ്പാറ ഉരുൾ പൊട്ടലിൽ തെരച്ചിലിന് നേതൃത്വം കൊടുത്ത യുവാക്കളാണ് പ്രകോപിതരായത്.

യോഗത്തിന് ഒടുവിൽ വിവിധ പാർട്ടികളുടെ ഓരോ പ്രതിനിധികൾക്ക് സംസാരിക്കാൻ അവസരം നൽകിയിരുന്നു. എന്നാൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യുവാക്കൾ തങ്ങൾക്ക് അവസരം നൽകിയില്ലെന്ന് ആരോപിച്ച്പ്രശ്‌നമുണ്ടാക്കുകയായിരുന്നു. തങ്ങളാണ് രക്ഷാപ്രവർത്തനത്തിന് മുന്നിൽനിന്നത്. തങ്ങൾ പറയുന്നത് കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ എംഎൽഎയെ തടയുകയായിരുന്നു.

അതേസമയം ഉരുൾ പൊട്ടലിൽ കാണാതായ നഫീസയ്ക്കായി തെരച്ചിൽ തുടരണമെന്ന യോഗത്തിലെ ആവശ്യം അംഗീകരിച്ചു. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പായ വെട്ടി ഒഴിഞ്ഞൊട്ടു സ്‌കൂളിൽ താമസിക്കുന്ന ആളുകളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് കുറിച്ച് ആലോചിക്കുമെന്ന കാരാട്ട് റസാഖ് എം എൽ എ. സ്‌കൂൾ ഉടൻ തുറക്കുന്നതിനാണ് നടപടി. നിപ ബാധയെ തുടർന്ന് സ്‌കൂൾ തുറക്കുന്നത് നീട്ടിവച്ചിരുന്നു. ഇനിയും തുറക്കാതിരുന്നാൽ കുട്ടികളുടെ പഠനം മുടങ്ങുമെന്നും എം എൽ എ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP