Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരിപ്പൂരിൽ 16 കിലോ കുങ്കുമപ്പൂവും അരക്കിലോ സ്വർണ്ണവും പിടികൂടി; കസ്റ്റംസ് പിടിച്ചത് 27 ലക്ഷം വിലമതിക്കുന്ന കുങ്കുമപ്പൂവ്

കരിപ്പൂരിൽ 16 കിലോ കുങ്കുമപ്പൂവും അരക്കിലോ സ്വർണ്ണവും പിടികൂടി; കസ്റ്റംസ് പിടിച്ചത് 27 ലക്ഷം വിലമതിക്കുന്ന കുങ്കുമപ്പൂവ്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളംവഴി രേഖകളില്ലാതെ കടത്തിയ 16 കിലോ കുങ്കുപ്പൂവും അരക്കിലോ സ്വർണ്ണവും കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തി. സംഭവുമായി ബന്ധപ്പെട്ട് രണ്ട് കാസർകോട് സ്വദേശികൾ അറസ്റ്റു ചെയ്തു. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നും കുങ്കുമപ്പൂവും സ്വർണ്ണവും. ബാഗിൽ സ്വർണ്ണമുണ്ടെന്ന് സ്‌കാനിംഗിൽ വ്യക്തമായിരുന്നു.

രാവിലെ ദുബായിൽ നിന്നും എത്തിയ എയർ ഇന്ത്യാ എക്സ്‌പ്രസിലെ യാത്രക്കാരായിരുന്നു ഇവർ. കുങ്കുമപ്പൂവിന് വിപണിയിൽ ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. മുന്തിയ ഇനം ഇറാനിയൻ കുങ്കുമപ്പൂവാണ് പിടിച്ചെടുത്തത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നതിനായിട്ടാണ് കുങ്കുമപ്പൂവ് കേരളത്തിൽ എത്തിച്ചത്. മുൻപും നിരവധി തവണ ഇത്തരത്തിൽ കുങ്കുമപ്പൂവ് കടത്തിയിട്ടുണ്ടെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്. ഗൾഫിൽ നിന്നും അഷ്‌റഫ് എന്നയാളാണ് കാസർഗോഡ് സ്വദേശികളുടെ കൈയിൽ കുങ്കുമപ്പൂവ് കൊടുത്തുവിട്ടതെന്നാണ് പിടിയിലാവർ നൽകിയിരിക്കുന്ന മൊഴി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP