Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർത്തികേയന്റെ റൈറ്റ് ടു ഹിയറിങ് ബില്ലിനും അകാല ചരമം; മുൻ സ്പീക്കറുടെ സ്വപ്‌ന പദ്ധതിയെ പുനരുജ്ജീവിപ്പിക്കാൻ സുധീരൻ ഇടപെടുമോ?

കാർത്തികേയന്റെ റൈറ്റ് ടു ഹിയറിങ് ബില്ലിനും അകാല ചരമം; മുൻ സ്പീക്കറുടെ സ്വപ്‌ന പദ്ധതിയെ പുനരുജ്ജീവിപ്പിക്കാൻ സുധീരൻ ഇടപെടുമോ?

കൊച്ചി: സ്പീക്കറായിരിക്കെ ജി കാർത്തികേയൻ മുന്നോട്ട് വച്ച പദ്ധതിക്ക് അകാല ചരമം. ഭരണ നിർവഹണം സംബന്ധിച്ച് ജനങ്ങളുടെ പരാതികൾ ഉദ്യോഗസ്ഥർ സമയബദ്ധമായി കേട്ട് തീർപ്പാക്കൽ അവകാശമാക്കാനുള്ള തീരുമാനം സർക്കാർ ഉപേക്ഷിച്ചു. 2015 മാർച്ച് 4ന് ചേർന്ന് മന്ത്രിസഭാ യോഗമാണ് 'കേരള സംസ്ഥാന കേൾക്കപ്പെടാനുള്ള അവകാശം ബിൽ 2014' പിൻവലിക്കാൻ തീരുമാനിച്ചത്.

രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായിരിക്കെയാണ് 2012ൽ റൈറ്റ് ടു ഹിയറിങ് ആദ്യമായി നിയമമാക്കിയത്. ജി. കാർത്തികേയൻ നിയമത്തിന്റെ പകർപ്പ് സഹിതം കേരളത്തിലും സമാന നിയമ നിർമ്മാണം വേണമെന്ന ആഗ്രഹം മുഖ്യമന്ത്രിയെ അറിയിച്ചു.
നിയമവകുപ്പ് കരട് തയ്യാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. 'കേൾക്കപ്പെടാനുള്ള അവകാശ ബിൽ' മിഷൻ 676 പദ്ധതിയിൽപ്പെടുത്തി നടപ്പാക്കാൻ സർക്കാർ നിശ്ചയിച്ചു. വിവരാവകാശം, സേവനാവകാശം എന്നീ നിയമങ്ങളുടെ തുടർച്ചയാണ് റൈറ്റ് ടു ഹിയറിങ് നിയമം.

ഉദ്യോഗസ്ഥർ ജനങ്ങളുടെ പരാതികൾ മനസ്സിലാക്കി യഥാസമയം പരിഹാരമുണ്ടാക്കും വിധം ഭരണരംഗത്ത് പ്രതിബദ്ധത ഉറപ്പാക്കലാണ് നിയമത്തിന്റെ ലക്ഷ്യം. നിയമ നിർമ്മാണം സർക്കാറിന്റെ മിഷൻ 676 പദ്ധതിയിൽ ഉൾപ്പെടുത്തിയ കാര്യം അന്ന് മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. മാർച്ച് 4ന് ചേർന്ന മന്ത്രിസഭാ യോഗം ബിൽ ഉപേക്ഷിച്ചു. ജനോപകാര പ്രദമായ ബിൽ ഉദ്യോഗസ്ഥരുടെ എതിർപ്പിനെ തുടർന്നാണ് പിൻവലിച്ചതെന്നാണ് സൂചന. തങ്ങളുടെ പരാതി സർക്കാർ കേട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും കോടതികളെ സമീപിക്കുന്നത്. പരാതി കേൾക്കൽ അവകാശ നിയമം നടപ്പായാൽ കോടതികളുടെ ഭാരം ഒരു പരിധി വരെ കുറയുമെന്നതായിരുന്നു യാഥാർത്ഥ്യം.

ഭരണം സംബന്ധിച്ച് ജനങ്ങളുടെ പരാതി ഉദ്യോഗസ്ഥർ സമയബദ്ധമായി കേൾക്കണം. പരാതിയിലെ ആവശ്യം നിരസിക്കുകയാണെങ്കിൽ അതിന്റെ കാരണം ഉദ്യോഗസ്ഥൻ എഴുതി നൽകണമെന്നായിരുന്നു കരട് നിയമത്തിലെ വ്യവസ്ഥ. നിയമപാലനത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് 500 മുതൽ 5000 രൂപ വരെ പിഴയും നിർദേശിച്ചിരുന്നു. അന്തരിച്ച സ്പീക്കർ കാർത്തികേയൻ മുൻൈകയെടുത്ത് ആരംഭിച്ച ശ്രമമാണ് അദ്ദേഹം മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് സർക്കാർ അവസാനിപ്പിച്ചത്.

ബിൽ പിൻവലിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന വിവരം വിവരാവകാശ നിയമപ്രകാരം ഡി.ബി. ബിനു നൽകിയ അപേക്ഷയിലാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അറിയിച്ചത്. ഈ നിയമം സാധാരണക്കാർക്ക് പ്രയോജനപ്രദമാകുമെന്ന് പല യോഗങ്ങളിലും കാർത്തികേയൻ ചൂണ്ടിക്കാട്ടിയിരുന്നു. അതുകൊണ്ട് തന്നെ നിയമ നിർമ്മാണം പുനരുജ്ജീവിപ്പിക്കാൻ കെപിസിസി. പ്രസിഡന്റ് വി എം. സുധീരന് അഡ്വ. ബിനു നിവേദനം നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP