Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാർത്തികേയന് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വേണ്ടി വരും; സർവ്വ സഹായവും ഉറപ്പു നൽകി സർക്കാർ; പ്രാർത്ഥനയോടെ സ്പീക്കർ ഇന്ന് അമേരിക്കയിലേക്ക്

കാർത്തികേയന് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വേണ്ടി വരും; സർവ്വ സഹായവും ഉറപ്പു നൽകി സർക്കാർ; പ്രാർത്ഥനയോടെ സ്പീക്കർ ഇന്ന് അമേരിക്കയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദഗ്ധ ചികിൽസയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന സ്പീക്കർ ജി കാർത്തികേയന് കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയേക്കും. കരളിലെ ക്യാൻസർ രോഗത്തിന് ചികിൽസയിലായ കാർത്തികേയനെ ഇന്ത്യയിലെ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ചിരുന്നു. കരൾ മാറ്റിവയ്ക്കുന്നതിലൂടെ രോഗാവസ്ഥയെ മറികടക്കാമെന്നാണ് കിട്ടിയ ഉപദേശം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇടപെടലുകൾ നടത്തി കാർത്തികേയനെ അമേരിക്കയിലേക്ക് കൊണ്ടുപോകുന്നത്.

അമേരിക്കയിലെ കരൾ ക്യാൻസർ ചികിൽസയിലെ വിദഗ്ധരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചിട്ടുണ്ട്. സ്പീക്കർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാൽ നൂറ് ശതമാനം വിജയകരമായി കരൾ മാറ്റിവയ്ക്കാമെന്നാണ് അഭിപ്രായം. അതിന് ശേഷം പൊതു ജീവതത്തിൽ കാർത്തികേയന് സജീവമാകാം. വെള്ളിയാഴ്ച പുലർച്ചെയാണ് അമേരിക്കയിലെ മയോ ക്ലിനിക്കിലെ വിദഗ്ധ ചികിത്സക്കായി കാർത്തികേയൻ പോകുന്നത്. സർക്കാർ പ്രതിനിധിയായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കാർത്തികേയനൊപ്പമുണ്ടാകും. കുടുംബാംഗങ്ങളും തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഡോ ഷാഹിദും കാർത്തികേയനൊപ്പം അമേരിക്കയിലേക്ക് പോകും.

രണ്ട് മാസം മുമ്പാണ് കാർത്തികേയനെ അലട്ടുന്നത് ക്യാൻസറാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് പങ്കജ കസ്തരി ആയുർവേദ മെഡിക്കൽ കോളേജിൽ ചികിൽസ തുടങ്ങി. ആശ്വാസം കിട്ടാത്തതിനാൽ വെല്ലൂരിലേക്കും ഡൽഹി എയിംസിലേക്കും പോയി. അവിടെ നിന്നാണ് അമേരിക്കയിലെ ചികിൽസാ സാധ്യത അറിയുന്നത്. മുഖ്യമന്ത്രി നേരിട്ട് തന്നെ വിശദാംശങ്ങൾ തരിക്കി. കാർത്തികേയന്റെ ആരോഗ്യവിവരങ്ങൾ അമേരിക്കയിലെ മയോ ക്ലീനിക്കിന് കൈമാറി. പൂർണ്ണമായും ഭേദപ്പെടുത്താൻ കരൾ മാറ്റത്തിലൂടെ കഴിയുമെന്നും വിവരം ലഭിച്ചു. കാർത്തികേയന് വിദഗ്ധ ചികിൽസ ഉറപ്പാക്കാൻ ഒപ്പം പോകാമെന്ന് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയെ അറിയിച്ചു.

മയോ ക്ലീനിക്കിലെ വിദഗ്ധ ചികിൽസകൾക്ക് ശേഷമേ കരൾ മാറ്റമൊഴിവാക്കി ചികിൽസയ്ക്ക് സാധ്യതയുണ്ടോ എന്ന് വ്യക്തമാകൂ. അതിനുള്ള പരിശോധനകളും നടത്തും. അതിന് ശേഷമേ കരൾ മാറ്റി വയ്ക്കലിൽ അന്തിമ തീരുമാനം ഉണ്ടാകൂ. എന്നാൽ കരൾ മാറ്റ ശസ്ത്രക്രിയ മുന്നിൽ കണ്ടുള്ള എല്ലാ ഒരുക്കങ്ങളും അമേരിക്കയിൽ തയ്യാറായിട്ടുണ്ട്. രോഗം കലശലായതിനെ തുടർന്ന് രണ്ട് മാസമായി പൊതു വേദികളിൽ നിന്ന് കാർത്തികേയൻ മാറി നിന്നിരുന്നു. സ്പീക്കറെ അമേരിക്കയിൽ കൊണ്ടു പോകാൻ തീരുമാനം ആകുന്നത് വരെ പരമ രഹസ്യമായി ചികിൽസാകാര്യം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സൂക്ഷിക്കുകയും ചെയ്തു.

ആശങ്കപ്പെടേണ്ടതില്ലെന്നാണ് കാർത്തികേയന്റെ ആരോഗ്യ സ്ഥിതിയിൽ മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ പങ്കുവയ്ക്കുന്ന വികാരം. വിദഗ്ധ ചികിൽസയിലൂടെ സ്പീക്കർ പൂർണ്ണമായും രോഗാവസ്ഥയെ മറികടക്കുമെന്നാണ് അവർ പറയുന്നത്. മുഖ്യമന്ത്രി നേരിട്ട് തന്നെ ചികിൽസാ കാര്യങ്ങൾ വിലയിരുത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ എല്ലാ സൗകര്യവും കാർത്തികേയന് ഒരുക്കുമെന്നും വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP