Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കറുകുറ്റിയിൽ ട്രെയിൻ അപകടത്തിന് ഇടയാക്കിയത് ഉദ്യോഗസ്ഥരുടെ വീഴ്ച; തകരാറിലായ പാളം അറ്റകുറ്റപ്പണി നടത്താത്തത് അപകടത്തിനു വഴിവച്ചു; റെയിൽവെ ഉദ്യോഗസ്ഥനു സസ്‌പെൻഷൻ; അധികൃതരുടെ അനാസ്ഥയിൽ ആശങ്കയിലാകുന്നതു യാത്രക്കാർ; ട്രെയിനുകൾ പൂർവസ്ഥിതിയാലാകാൻ ഇനിയും സമയമെടുക്കും

കറുകുറ്റിയിൽ ട്രെയിൻ അപകടത്തിന് ഇടയാക്കിയത് ഉദ്യോഗസ്ഥരുടെ വീഴ്ച; തകരാറിലായ പാളം അറ്റകുറ്റപ്പണി നടത്താത്തത് അപകടത്തിനു വഴിവച്ചു; റെയിൽവെ ഉദ്യോഗസ്ഥനു സസ്‌പെൻഷൻ; അധികൃതരുടെ അനാസ്ഥയിൽ ആശങ്കയിലാകുന്നതു യാത്രക്കാർ; ട്രെയിനുകൾ പൂർവസ്ഥിതിയാലാകാൻ ഇനിയും സമയമെടുക്കും


അങ്കമാലി: കറുകുറ്റി ട്രെയിൻ അപകടത്തിനു കാരണം റെയിൽവേ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഒരു റെയിൽവേ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

തകരാറിലായ പാളം വേണ്ടവിധത്തിൽ അറ്റകുപ്പണി നടത്താത്തതാണ് അപകടത്തിന് വഴിവച്ചതെന്ന് സൂചന. റെയിൽവെയുടെ ഒ.എം.സി മെഷീൻ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പാളത്തിന് വിള്ളൽ കണ്ടെത്തിയിരുന്നു. വിള്ളലുള്ള ഭാഗം മുറിച്ചു മാറ്റി വെൽഡ് ചെയ്തു പിടിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഇതിനു പകരം രണ്ടു വശങ്ങളിലും സ്റ്റീൽ പ്ലേറ്റ് ഇട്ട് നട്ടും ബോൾട്ടും ഉപയോഗിച്ച് മുറുക്കുക മാത്രമാണ് ചെയ്തത്.

തീവണ്ടി കടന്നുപോയപ്പോൾ വിള്ളൽ വലുതാകുകയും പാളം പൊട്ടിമാറുകയും ചെയ്യുകയായിരുന്നു എന്നാണ് ഇപ്പോൾ നടത്തിയ പ്രാഥമിക അന്വേഷണത്തില് വ്യക്തമായിരിക്കുന്നത്.

പെർമനന്റ് വേ ഇൻസ്‌പെക്ടറെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ഇതു സംബന്ധിച്ച് റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ സിറ്റിങ് നാളെ കൊച്ചിയിൽ നടക്കും.

ഇന്നലെ പുലർച്ചെ 2.16നാണ് തിരുവനന്തപുരം - മംഗളൂരു എക്സ്‌പ്രസ് കറുകുറ്റി സ്റ്റേഷനിൽ പാളം തെറ്റിയത്. 23 കോച്ചുകളുള്ള ട്രെയിനിന്റെ 12 കോച്ചുകൾ പാളം തെറ്റി. 1,500ഓളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നെങ്കിലും ആളപായം ഒന്നും ഉണ്ടായിരുന്നില്ല.

തൃശൂർ, എറണാകുളം വഴി തിരുവനന്തപുരത്തേക്ക് വരേണ്ട ട്രെയിനുകളെല്ലാം പാലക്കാട്-ഈറോഡ് വഴി തിരുവനന്തപുരത്ത് എത്തിക്കാനാണ് റെയിൽവേയുടെ തീരുമാനം.
മംഗളൂരു ഭാഗത്ത് നിന്നുള്ള ട്രെയിനുകളും ഷൊർണൂരിൽനിന്ന് പാലക്കാടേക്ക് വഴിതിരിച്ചുവിട്ട ശേഷം ഈറോഡ് വഴി തിരുവനന്തപുരത്തേക്ക് എത്തിക്കും. തിരുവനന്തപുരത്ത് എത്തേണ്ട 22634 നിസാമുദ്ദീൻ-തിരുവനന്തപുരം, 16348 മംഗളൂരു-തിരുവനന്തപുരം എക്സ്‌പ്രസ്, 12697 ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്‌പ്രസ്, 12695 ചെന്നൈ-തിരുവനന്തപുരം എക്സ്‌പ്രസ്, 16381 മുംബൈ സി.എസ്.ടി-തിരുവനന്തപുരം എക്സ്‌പ്രസ്, 16315 ബംഗളൂരു-കൊച്ചുവേളി എക്സ്‌പ്രസ് എന്നിവയാണ് ഈറോഡ് വഴി തിരുവനന്തപുരത്തത്തെുന്നത്. ഇതുവഴി ട്രയിനുകൾ റദ്ദാവില്‌ളെങ്കിലും ഭൂരിഭാഗവും വൈകും.

ഗതാഗതം വേഗത്തിൽ പുനഃസ്ഥാപിക്കാനാവില്‌ളെന്ന നിഗമനത്തെ തുടർന്നാണ് റെയിൽവേയുടെ സത്വരനടപടി.
തിങ്കളാഴ്ച ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിച്ചാലും രാവിലെ പുറപ്പെടുന്ന ദീർഘദൂര സർവിസുകളെ ഞായറാഴ്ചയിലെ പോലെ വഴിതിരിച്ചുവിടേണ്ടിവരും.

തിരുവനന്തപുരത്തിനും ഈറോഡിനും ഇടയിലുള്ള യാത്രക്കാരെയാണ് ഇത് ബാധിക്കുക.
തിരുവനന്തപുരത്ത് നിന്നുള്ള ദീർഘദൂര ട്രെയിനുകൾ തിരുനെൽവേലി വഴി തിരിച്ചുവിട്ടത് മധ്യകേരളത്തിലെ യാത്രക്കാരെ വലച്ചു.
ദീർഘദൂര സർവിസുകളായ തിരുവനന്തപുരം-ഗോരഖ്പുർ റപ്തിസാഗർ എക്സ്‌പ്രസ് (12512), തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്‌പ്രസ് (17229), കന്യാകുമാരി-മുംബൈ ജയന്തി ജനത എക്സ്‌പ്രസ് (16382), കന്യാകുമാരി-ബംഗളൂരു ഐലന്റ് എക്സ്‌പ്രസ് (16525), ആലപ്പുഴ ധൻബാദ് എക്സ്‌പ്രസ് (1335.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP