Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുൻവർഷത്തെ കുടിശിക തീർത്തു; ഈ വർഷത്തേക്ക് 100 കോടി അധികം അനുവദിച്ചു; വൃക്ക രോഗികൾക്കുള്ള സഹായം രണ്ടിൽ നിന്നും മൂന്ന് ലക്ഷമായി ഉയർത്തി; കെ എം മാണി തുടങ്ങിയ കാരുണ്യയെ കൈവിടാതെ തോമസ് ഐസക്കും

മുൻവർഷത്തെ കുടിശിക തീർത്തു; ഈ വർഷത്തേക്ക് 100 കോടി അധികം അനുവദിച്ചു; വൃക്ക രോഗികൾക്കുള്ള സഹായം രണ്ടിൽ നിന്നും മൂന്ന് ലക്ഷമായി ഉയർത്തി; കെ എം മാണി തുടങ്ങിയ കാരുണ്യയെ കൈവിടാതെ തോമസ് ഐസക്കും

തിരുവനന്തപുരം: കെഎം മാണി അവതരിപ്പിച്ച കാരുണ്യ പദ്ധതി ഇടത് സർക്കാർ നിർത്തലാക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതിന് ധനമന്ത്രി തോമസ് ഐസക് തയ്യാറല്ല. കൂടുതൽ കരുത്താക്കുകയാണ് മാണിയുടെ സ്വപ്‌ന പദ്ധതികളെ.

വൃക്കരോഗ ചികിത്സയ്ക്കു കാരുണ്യ ബെനവലന്റ് ഫണ്ടിൽനിന്നു നൽകുന്ന പരമാവധി സഹായം നിലവിലുള്ള രണ്ടു ലക്ഷം രൂപയിൽനിന്നു മൂന്നു ലക്ഷം രൂപയായി ഉയർത്തി. ചികിത്സാ ധനസഹായ പരിപാടികൾ ശക്തിപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണു വർധന. 2016-17ൽ കാരുണ്യയ്ക്കായി നീക്കിവച്ച ബജറ്റ് വിഹിതം പൂർണമായും സർക്കാർ കൈമാറിക്കഴിഞ്ഞു.

2017-18ലെ ബജറ്റിൽ നിലവിലുള്ളതിനെക്കാൾ 100 കോടി രൂപ അധികം വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള ചികിത്സാ പദ്ധതികളെല്ലാം കൂടുതൽ പ്രയോജനപ്രദമായ രീതിയിൽ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമാണു സർക്കാർ തീരുമാനമെന്നു ധനവകുപ്പ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP