Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൃക്ക രോഗങ്ങൾക്ക് മൂന്ന് ലക്ഷം; മറ്റ് രോഗങ്ങൾക്ക് രണ്ട് ലക്ഷം; മാണിയുടെ മനസ്സിൽ ഉദിച്ച കാരുണ്യ പദ്ധതി ഇതുവരെ കരുണ ചൊരിഞ്ഞത് 1,78,152 പേർക്ക്; രോഗവിമുക്തിക്കായി നൽകിയത് 1578 കോടി! ഇടതു സർക്കാർ വേണ്ടെന്ന് വയ്ക്കാൻ ആലോചിച്ചപ്പോൾ നേരിട്ട് കണ്ട് തുടരാൻ അഭ്യർത്ഥിച്ചതും മാണി തന്നെ

വൃക്ക രോഗങ്ങൾക്ക് മൂന്ന് ലക്ഷം; മറ്റ് രോഗങ്ങൾക്ക് രണ്ട് ലക്ഷം; മാണിയുടെ മനസ്സിൽ ഉദിച്ച കാരുണ്യ പദ്ധതി ഇതുവരെ കരുണ ചൊരിഞ്ഞത് 1,78,152 പേർക്ക്; രോഗവിമുക്തിക്കായി നൽകിയത് 1578 കോടി! ഇടതു സർക്കാർ വേണ്ടെന്ന് വയ്ക്കാൻ ആലോചിച്ചപ്പോൾ നേരിട്ട് കണ്ട് തുടരാൻ അഭ്യർത്ഥിച്ചതും മാണി തന്നെ

ആലപ്പുഴ: കാരുണ്യലോട്ടറിയിലൂടെ രോഗികളുടെ കണ്ണീരൊപ്പാൻ പദ്ധതി തയ്യാറാക്കിയത് ധനമന്ത്രിയായിരിക്കെ കെഎംമാണിയാണ്. വലിയ വിപ്ലവമാണ് ഈ പദ്ധതിയിലൂടെ നടന്നത്. ഭാഗ്യക്കുറിയുടെ ലാഭംവഴി പാവപ്പെട്ടവർക്ക് നൽകുന്ന ചികിത്സാ സഹായം 1577.98 കോടി രൂപ കവിഞ്ഞിരിക്കുന്നു.

2012 ഫെബ്രുവരിയിൽ തുടങ്ങിയ പദ്ധതിയായ കാരുണ്യ ബനവലന്റ് പദ്ധതിയുടെ സേവനം ഇതുവരെ ലഭിച്ചത് 1,78,152 പേർക്കാണ്. ട്രഷറി നീക്കത്തിലെ കാലതാമസം വന്നതൊഴിച്ചാൽ പദ്ധതിയിൽ ഇതുവരെ തടസമുണ്ടായിട്ടില്ല. വൃക്ക രോഗങ്ങൾക്ക് മൂന്നുലക്ഷവും. മറ്റുരോഗങ്ങൾക്ക് രണ്ടുലക്ഷം വരെയും ലഭിക്കും. റേഷൻകാർഡിലുള്ള ഒന്നിലധികംപേർക്കും സഹായം ലഭിക്കുമെന്നാണ് പദ്ധതിയുടെ കരുത്ത്.

ഈ പദ്ധതി നിർത്തലാക്കാൻ പിണറായി സർക്കാർ ആലോചന നടത്തി. ഇത് അറിഞ്ഞപ്പോൾ മാണി നേരിട്ടെത്തി തുടരണമെന്ന് അഭ്യർത്ഥിച്ചു. അങ്ങനെ യുഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതി ഇടതും തുടർന്നു. അങ്ങനെ രോഗികൾക്ക് കൈത്താങ്ങുമായി സർക്കാരെത്തി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് നിശ്ചിത രോഗങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണിത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് മുഖാന്തരമാണ് ഇത് നടപ്പാക്കുന്നത്.

അപേക്ഷകൾ എല്ലാം പരിഗണിക്കാനാകുന്നതാണ് പദ്ധതിയുടെ വിജയമെന്ന് കാരുണ്യ അഡ്‌മിനിസ്ട്രേറ്റർ പറയുന്നു. ആശുപത്രികളിൽ കാരുണ്യയുടെ പണം നിക്ഷേപിച്ചിരിക്കുകയാണ്. രോഗികൾ സമീപിച്ചാൽ മാത്രം മതിയെന്നും അഡിമിനിസ്ട്രേറ്റർ പറയുന്നു. മൂന്നുലക്ഷം രൂപയിൽതാഴെ വാർഷികവരുമാനമുള്ള എല്ലാ കുടുംബങ്ങൾക്കും എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ ചികിത്സാസഹായം കിട്ടും. ഹീമോഫീലിയക്ക് വരുമാനപരിധിയില്ല

വിദഗ്ധചികിത്സയുള്ള എല്ലാ സർക്കാർ ആശുപത്രികളിലും കാരുണ്യ ലഭ്യമാകും. പദ്ധതിയിലുള്ള 91 സ്വകാര്യ ആശുപത്രികൾ, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, റീജണൽ കാൻസർ സെന്റർ, മലബാർ കാൻസർ സെന്റർ, സഹകരണ മെഡിക്കൽ കോളേജുകൾ എന്നിവയിലും ഭാഗ്യക്കുറിയുടെ കൈത്താങ്ങ് ലഭിക്കും. ഇത് കിട്ടാൻ ജില്ലാ ഭാഗ്യക്കുറി ഓഫീസർക്ക് അപേക്ഷ നൽകണം. രോഗികൾക്ക് ചികിത്സാ സഹായം നേരിട്ട് നൽകില്ല. അതത് ജില്ലാകമ്മിറ്റിയുടെ പരിഗണനയ്ക്കുശേഷം അർഹമായ തുക ബന്ധപ്പെട്ട ആശുപത്രികൾക്ക് നൽകുന്നതാണ് രീതി.

ഹൃദയം( ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി, ഹൃദയംതുറന്ന ശസ്ത്രക്രിയ), തലച്ചോർ, കരൾ എന്നിവയുടെ ശസ്ത്രക്രിയ, വൃക്ക, ഹൃദയം, കരൾ എന്നിവയുടെ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, ഡയാലിസിസ്, പെരിറ്റോണിയൽ ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കലിനുശേഷമുള്ള തുടർചികിത്സ, ഹീമോഫീലിയ, ഗുരുതരമായ ശ്വാസകോശരോഗങ്ങൾ, നട്ടെല്ല്, സുഷുമ്ന എന്നിവയുടെ ഗുരുതരക്ഷതം എന്നീ രോഗങ്ങൾ പിടിപെട്ടവർക്കാണ് കാരുണ്യ കൂടുതൽ പ്രതീക്ഷയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP