Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെഎഎസ് വരുമ്പോൾ സംവരണം ലഭിക്കുക നേരിട്ടുള്ള നിയമനത്തിനു മാത്രം; സർക്കാർ സർവീസിലുള്ളവർ പിഎസ്‌സി പരീക്ഷയെഴുതി കെഎഎസിലേക്കു വരുമ്പോഴും ഗസറ്റഡ് ഓഫിസർമാർ കെഎഎസിൽ വരുമ്പോഴുമാണു സംവരണാനുകൂല്യം ലഭിക്കില്ല

കെഎഎസ് വരുമ്പോൾ സംവരണം ലഭിക്കുക നേരിട്ടുള്ള നിയമനത്തിനു മാത്രം; സർക്കാർ സർവീസിലുള്ളവർ പിഎസ്‌സി പരീക്ഷയെഴുതി കെഎഎസിലേക്കു വരുമ്പോഴും ഗസറ്റഡ് ഓഫിസർമാർ കെഎഎസിൽ വരുമ്പോഴുമാണു സംവരണാനുകൂല്യം ലഭിക്കില്ല

തിരുവനന്തപുരം: കേരള അഡ്‌മിനിസ്‌ട്രേറ്റിവ് സർവീസ്(കെഎഎസ്) നിലവിൽ വരുമ്പോൾ സംവരണ കാര്യത്തിൽ ആശങ്കകൾ ശക്തം. മൂന്ന് ധാരകളിൽ നിന്നും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുമ്പോൾ നേരിട്ടുള്ള നിയമനത്്തിന് മാത്രമേ സംവരണം ഉണ്ടാകുകയുള്ളൂ. സർക്കാർ സർവീസിലുള്ളവർ പിഎസ്‌സി പരീക്ഷയെഴുതി കെഎഎസിലേക്കു വരുമ്പോഴും ഗസറ്റഡ് ഓഫിസർമാർ കെഎഎസിൽ വരുമ്പോഴും സംവരണം ഉണ്ടാകില്ല.

ഒരാൾക്ക് ഒന്നിലേറെ തവണ സംവരണ ആനുകൂല്യം നൽകാൻ പാടില്ലെന്നു സുപ്രീംകോടതി വിധിയും സർവീസ് ചട്ടങ്ങളും നിലവിലുള്ള സാഹചര്യത്തിലാണ് ഇത്തരമൊരു വ്യവസ്ഥ വച്ചതെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിൽ സർവീസിലുള്ള ഉദ്യോഗസ്ഥർ സംവരണ ആനുകൂല്യം വാങ്ങിയാണു ജോലിയിൽ പ്രവേശിച്ചതെങ്കിൽ അവർക്കു കെഎഎസിൽ പ്രവേശിക്കുന്നതിനു വീണ്ടും സംവരണം നൽകുന്നതു നിയമപരമായി നിലനിൽക്കില്ല.

കെഎഎസിന്റെ കരടു സർവീസ് ചട്ടങ്ങളിൽ നേരിട്ടുള്ള നിയമനത്തിനു മാത്രമേ സംവരണ വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നുള്ളൂ. നിയമപരമായ തടസ്സങ്ങൾ ഉണ്ടെങ്കിലും സർവീസ് ചട്ടം അന്തിമമാക്കും മുമ്പു മറ്റു രണ്ടു ധാരകളിൽക്കൂടി സംവരണം നൽകാൻ സാധിക്കുമോയെന്നു പരിശോധിക്കണമെന്നു പിഎസ്‌സി സർക്കാരിനോടു ശുപാർശ ചെയ്തിരുന്നു.

അതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കു ശേഷമാണ് ഒരു ധാരയിൽ മാത്രം സംവരണ വ്യവസ്ഥ ചേർത്തു സർവീസ് ചട്ടങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ഒന്നാംതീയതി കെഎഎസ് നിലവിൽ വന്നുവെങ്കിലും സർക്കാർ തസ്തിക സൃഷ്ടിച്ച് അറിയിക്കുകയോ എത്ര തസ്തിക പ്രതീക്ഷിക്കുന്നതായി അറിയിക്കുകയോ ചെയ്താൽ മാത്രമേ പിഎസ്‌സിക്കു നിയമന നടപടി തുടങ്ങാൻ സാധിക്കൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP