Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മക്കൾ അവഗണിച്ചതിൽ മനംനൊന്ത വയോധിക നാടുവിട്ട് അഭയം തേടിയത് പൊന്നാനിയിലെ മതപഠന കേന്ദ്രത്തിൽ; ഏഴ് മക്കളുള്ള അമ്മ സ്വന്തം ചെലവിനുള്ള പണം കണ്ടെത്തുന്നത് അയൽ വീടുകളിൽ ജോലി ചെയ്ത്; പൊലീസ് ചോദ്യചെയ്യലിൽ മക്കൾക്കൊപ്പം പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്ന്പറഞ്ഞ് അമ്മയും

മക്കൾ അവഗണിച്ചതിൽ മനംനൊന്ത വയോധിക നാടുവിട്ട് അഭയം തേടിയത് പൊന്നാനിയിലെ മതപഠന കേന്ദ്രത്തിൽ; ഏഴ് മക്കളുള്ള അമ്മ സ്വന്തം ചെലവിനുള്ള പണം കണ്ടെത്തുന്നത് അയൽ വീടുകളിൽ ജോലി ചെയ്ത്; പൊലീസ് ചോദ്യചെയ്യലിൽ മക്കൾക്കൊപ്പം പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് തുറന്ന്പറഞ്ഞ് അമ്മയും

രഞ്ജിത് ബാബു

കാസർഗോഡ്: മക്കൾ അവഗണിച്ചതിൽ മനംനൊന്ത ദളിത് വയോധിക നാടുവിട്ട് പൊന്നാനിയിലെ മതപഠന കേന്ദ്രത്തിൽ അഭയം തേടി. ചട്ടഞ്ചാലിലെ പൂർണ്ണിമ നിലയത്തിൽ പരേതനായ അപ്പുവിന്റെ ഭാര്യ തിമ്മി (68)യെയാണ് പൊന്നാനിയിലെ മൈനത്തുൽ ഇസ്ലാം സഭയുടെ കീഴിലുള്ള മതപഠന കേന്ദ്രത്തിൽ പൊലീസ് കണ്ടെത്തിയത്. കഴിഞ്ഞ വിഷുവിന്റെ തലേന്നാളായിരുന്നു തിമ്മി ചട്ടഞ്ചാൽ വിട്ടത്. ഇവരെ കാണാതായതിനാൽ ബന്ധുക്കൾ വിദ്യാനഗർ പൊലീസിൽ പരാതി നൽകിരുന്നു.

പൊലീസ് അന്വേഷണത്തിൽ തിമ്മി പൊന്നാനിയിലുള്ളതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് വിദ്യാനഗർ എസ്‌ഐ. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അവിടുത്തെ പൊലീസിന്റെ സഹായത്തോടെ കണ്ടെത്തുകയും കാസർഗോട്ടേക്ക് കൊണ്ടു വരികയുമായിരുന്നു. ജില്ലാ കലക്ട്രേറ്റ് ജീവനക്കാരനുൾപ്പെടെ തിമ്മിക്ക് ഏഴ് മക്കളുണ്ട്. ദളിത് വിഭാഗത്തിൽപെട്ട തിമ്മി ഇളയ മകനോടൊപ്പം താമസിച്ചു വരികയായിരുന്നു. ചട്ടഞ്ചാലിലെ ഒരു മുസ്ലിം വീട്ടിൽ ജോലി ചെയ്താണ് സ്വന്തം ചെലവിനുള്ള പണം തിമ്മി കണ്ടെത്തിയിരുന്നത്. ഇളയ മകനുമായും ഭാര്യയുമായും ഒത്തു പോകാത്തതിനാലാണ് താൻ വീട്ടിൽ നിന്നും ഇറങ്ങിയതെന്നും തിമ്മി പൊലീസിന് മൊഴി നൽകി.

താൻ ജോലി ചെയ്ത വീട്ടിലെ കുടുംബാംഗങ്ങൾ സംരക്ഷണം ഉറപ്പ് നൽകിയതായും മതം മാറാൻ ആരും തന്നെ നിർബ്ബന്ധിച്ചിട്ടില്ലെന്നും മക്കൾക്കൊപ്പം പോകാൻ ആഗ്രഹിക്കുന്നില്ലെന്നും തിമ്മി പൊലീസിൽ മൊഴി നൽകി. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കും. പൊലീസ് മൊഴിയെടുക്കുമ്പോൾ മക്കളുടെ അവഗണന വിവരിച്ച് ഈ മാതാവ് കരയുന്നുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP