Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കവർച്ച കേസിൽ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ച ഹോട്ടലുടമ ആത്മഹത്യ ചെയ്ത നിലയിൽ; കുഞ്ഞിക്കണ്ണന്റെ ആത്മഹത്യയോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്; കവർച്ചാ മുതലുകൾ പരിസരങ്ങളിൽ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിൽ പൊലീസ്

കവർച്ച കേസിൽ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ച ഹോട്ടലുടമ ആത്മഹത്യ ചെയ്ത നിലയിൽ; കുഞ്ഞിക്കണ്ണന്റെ ആത്മഹത്യയോടെ അന്വേഷണം ഊർജിതമാക്കി പൊലീസ്; കവർച്ചാ മുതലുകൾ പരിസരങ്ങളിൽ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിൽ പൊലീസ്

രഞ്ജിത് ബാബു

കാസർഗോഡ്: പുല്ലൂർ വേലേശ്വരത്തെ റിട്ട. നഴ്സിങ് അസി. ജാനകിയെ കഴുത്തിൽ കേബിൾ മുറുക്കി ബോധരഹിതയാക്കി കവർച്ച നടത്തിയ സംഭവത്തിൽ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ച ഹോട്ടലുടമ കുഞ്ഞിക്കണ്ണൻ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു. കുഞ്ഞിക്കണ്ണൻ ആത്മഹത്യ ചെയ്തതോടെ അന്വേഷണ സംഘത്തിന് സംശയം ബലപ്പെട്ടിരിക്കയാണ്. വീടിനടുത്ത പറമ്പിലെ മാവിൻ കൊമ്പിലാണ് കുഞ്ഞിക്കണ്ണനെ തൂങ്ങി മരിച്ച നിലിയിൽ കാണപ്പെട്ടത്. അതേ തുടർന്ന് കവർച്ചാ മുതലുകൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

കുഞ്ഞിക്കണ്ണന്റേയും ജാനകിയുടേയും വീടിന്റെ പരിസരത്തെ ചെങ്കൽ ക്വാറിയിലും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലും വ്യാഴാഴ്ച രാവിലെ മുതൽ പൊലീസ് സംഘം അരിച്ചു പെറുക്കി. തെരച്ചിലിൽ നാട്ടുകാരും പൊലീസിനെ സഹായിക്കുന്നുണ്ട്. ജാനകിയുടെ വീട്ടു പറമ്പിലെ കിണർ ഫയർ ഫോഴ്സിന്റെ സഹായത്തോടെ വറ്റിച്ച് തെരച്ചിൽ നടത്താനും നീക്കമുണ്ട്. മറ്റിടങ്ങളിൽ നടത്തുന്ന തെരച്ചിലുകളിൽ തൊണ്ടി മുതലുകൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കിണർ വറ്റിക്കാനാണ് നീക്കം. കവർച്ചാ മുതലുകൾ പരിസരങ്ങളിൽ തന്നെ ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

എന്നാൽ കുഞ്ഞിക്കണ്ണന് കവർച്ചയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ധാരാളം ലോട്ടറി ടിക്കറ്റ് എടുക്കാറുള്ള കുഞ്ഞിക്കണ്ണന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും പറയുന്നു. കവർച്ചക്കിടയിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജാനകിയിൽ നിന്നും കുഞ്ഞിക്കണ്ണന്റെ സാന്നിധ്യത്തിൽ അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. എന്നാൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ജില്ലാ പൊലീസ് ആസ്ഥാനത്ത് കുഞ്ഞിക്കണ്ണനെ വിളിപ്പിച്ചിരുന്നു. അതിനിടയിലാണ് ഇയാൾ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP