Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കസ്തൂരി രംഗൻ റിപ്പോർട്ട്: കേരളത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്രം തള്ളി; മലയോര കർഷകർക്ക് വീണ്ടും ആശങ്കയുടെ ദിനങ്ങൾ

കസ്തൂരി രംഗൻ റിപ്പോർട്ട്: കേരളത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്രം തള്ളി; മലയോര കർഷകർക്ക് വീണ്ടും ആശങ്കയുടെ ദിനങ്ങൾ

കോട്ടയം : നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സംസ്ഥാനത്തെ മലയോരമേഖല വീണ്ടും ആശങ്കയിലേക്ക് കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള കേരളത്തിന്റെ നിർദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതോടെയാണ് ഇത്. പരിസ്ഥിതി ദുർബല മേഖലയും ജനവാസ മേഖലയും വേർതിരിച്ചു കേരളം നൽകിയ റിപ്പോർട്ടാണ് കേന്ദ്രം ഭാഗികമായി തള്ളിയത്. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം ആവശ്യമാണെന്നു കേന്ദ്ര സർക്കാർ കേരളത്തെ അറിയിച്ചു. ഇതോടെ വീണ്ടും സമരങ്ങളുടെ കേന്ദ്രമായി മലയോര മേഖല മാറും. വിഷയത്തിൽ കേന്ദ്രവുമായി ഏറ്റുമുട്ടലിന്റെ പാതയിലാണ് സംസ്ഥാനവും.

സ്ഥലനിർണയത്തിൽ മാറ്റം വരുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര സർക്കാർ നിർദേശിച്ചെങ്കിലും മാറ്റം വരുത്താനാവില്ലെന്ന നിലപാടിലാണ് കേരളം. ഇതേസമയം, തമിഴ്‌നാട് ഉൾപ്പെടെയുള്ള മറ്റു ചില സംസ്ഥാനങ്ങൾ അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിൽ അന്തിമ വിജ്ഞാപനം ഇനിയും വൈകും. അതുമാത്രമാണ് പ്രതീക്ഷ. അതിന് മുമ്പ് കേരളവും കേന്ദ്രവും തമ്മിലുള്ള ഭിന്നത തീരുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പായതിനാൽ ഇരു സർക്കാരുകളേയും സമ്മർദ്ദത്തിലാക്കാൻ ഈ സമയം ഉപയോഗിക്കാനാണ് മലയോര മേഖലയുടെ തീരുമാനം. അതുകൊണ്ട് തന്നെ പ്രതിഷേധങ്ങൾ വൈകാതെ തുടങ്ങും.

കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോല പ്രദേശ (ഇ.എസ്.എ)മായി നിർണയിക്കുന്നത് ഒരു ഗ്രാമത്തെ മൊത്തമായാണ്. എന്നാൽ കേരളം നൽകിയ റിപ്പോർട്ടിൽ ഒരു ഗ്രാമത്തിൽ തന്നെ ഇ.എസ്.എയും ജനവാസകേന്ദ്രവും ഉൾപ്പെടുന്നുണ്ട്. പരിസ്ഥിതി ലോല മേഖലയുടെ തുടർച്ച നഷ്ടമാകുന്നതിനാൽ ഇതംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയം തിരിച്ചറിഞ്ഞായിരുന്നു കേരളത്തിന്റെ നീക്കം. എന്നാൽ കേന്ദ്ര സർക്കാരും ബിജെപിയും ഇത് അംഗീകരിക്കുന്നില്ല. കേന്ദ്ര നിർദേശങ്ങൾ പാടേ അവഗണിക്കാതെയുമുള്ള റിപ്പോർട്ടാണു സംസ്ഥാനം മുന്നോട്ടുവച്ചത്. ഇതാണ് ഇപ്പോൾ തിരിച്ചടിയായതും.

കേരളം സമർപ്പിച്ച റിപ്പോർട്ട് കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തഃസത്തയ്ക്കു യോജിക്കുന്നതല്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ, റിപ്പോർട്ട് കോടതിയിൽ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി. ജനവാസ മേഖലയിൽ ചില്ലറ ഇളവുകൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രം അറിയിച്ചു. അതിന് അപ്പുറത്തേക്ക് ഒന്നും നടക്കില്ല. കേരളത്തെക്കൂടാതെ പശ്ചിമഘട്ട മേഖലയിലുള്ള കർണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലാത്ത തമിഴ്‌നാട് സംസ്ഥാന തെരഞ്ഞെടുപ്പിനു ശേഷമേ റിപ്പോർട്ട് നൽകൂ. ഇതും ആശങ്ക കൂട്ടുന്നുണ്ട്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സമ്മർദ്ദങ്ങൾക്ക് മലയോര മേഖലയ്ക്ക് കഴിയുകയുമില്ല. ഈ സാഹചര്യത്തിലാണ് ഉടൻ പ്രതിഷേധമുയർത്താനുള്ള തീരുമാനം. ഇത് രാഷ്ട്രീയ പാർട്ടികളെ വെട്ടിലാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP