Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കതിരൂർ മനോജ് വധം: പ്രതികൾ പരിചിതരെന്ന് സഹയാത്രികൻ പ്രമോദ്; ഏഴംഗ സംഘത്തിന്റെ പേരുകൾ അന്വേഷണസംഘത്തിന് കൈമാറി

കതിരൂർ മനോജ് വധം: പ്രതികൾ പരിചിതരെന്ന് സഹയാത്രികൻ പ്രമോദ്; ഏഴംഗ സംഘത്തിന്റെ പേരുകൾ അന്വേഷണസംഘത്തിന് കൈമാറി

കോഴിക്കോട്: കണ്ണൂർ കതിരൂരിൽ ആർഎസ്എസ് പ്രവർത്തകൻ മനോജിനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ പരിചിതരാണെന്ന് ആക്രമണത്തിനിടെ പരിക്കേറ്റ സഹയാത്രികൻ പ്രമോദ് മൊഴി നൽകി. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ അന്വേഷണ സംഘത്തിനാണ് പ്രമോദ് മൊഴി നൽകിയത്. ആക്രമണം നടക്കുമ്പോൾ മനോജിനൊപ്പമുണ്ടായിരുന്ന പ്രമോദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അടുത്ത് പരിചയമുള്ളവരാണ് ആക്രമിച്ചത്. അക്രമികളെ ഇനി കണ്ടാൽ തിരിച്ചറിയും. സംഘത്തില്പെട്ട ഏഴ് പേരുടെ വിവരങ്ങളും പ്രമോദ് അന്വേഷണ സംഘത്തിനു മുന്നിൽ വെളിപ്പെടുത്തി. മനോജും താനും ഓമ്‌നി വാനിൽ വരുന്‌പോൾ ഒളിച്ചിരുന്ന അക്രമികൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിനിടെ നിയന്ത്രണം വിട്ട വാൻ മതിലിൽ ഇടിച്ചു നിന്നു. ഉടൻ തന്നെ അക്രമികൾ പാഞ്ഞെത്തി മനോജിനെ വാനിൽ നിന്ന് വലിച്ച് പുറത്തിട്ട് വെട്ടുകയായിരുന്നു എന്നാണ് പ്രമോദ് മൊഴി നൽകിയിരിക്കുന്നത്.

തലശേരി കതിരൂർ ഡയമൻഡ് മുക്കിലാണ് ആർഎസ്എസ് പ്രവർത്തകൻ ഇളംതോട്ടത്തിൽ മനോജ് കൊല്ലപ്പെട്ടത്. ആർഎസ്എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായ മനോജ് സഞ്ചരിച്ച മാരുതി വാനിനുനേരെ ബോംബെറിഞ്ഞ ശേഷമാണ് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ സിബിഐ അന്വേഷണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. തുടർന്ന് കേസിന്റെ എല്ലാ വശങ്ങളും പരിഗണിച്ച പ്രകാരം അന്വേഷണം സിബിഐയ്ക്ക് വിട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഒന്നാം പ്രതി വിക്രമനെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP