Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കട്ടിപ്പാറ ഉരുൾപൊട്ടൽ: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരണം പതിമൂന്നായി ഉയർന്നു; തെരച്ചിൽ തുടരുന്നു

കട്ടിപ്പാറ ഉരുൾപൊട്ടൽ: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരണം പതിമൂന്നായി ഉയർന്നു; തെരച്ചിൽ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല ഉരുൾപൊട്ടലിൽ മരണം 13 ആയി. കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തതോടെയാണിത്. കരിഞ്ചോല ഹസന്റെ ഭാര്യ ആസ്യയുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളത്.

വെട്ടിയൊഴിഞ്ഞതോട്ടം കരിഞ്ചോല അബ്ദുറഹിമാൻ (60), അബ്ദുറഹിമാന്റെ മകൻ ജാഫർ (35), ജാഫറിന്റെ മകൻ മുഹമ്മദ് ജാസിം (5), കരിഞ്ചോല അബ്ദുൾ സലീമിന്റെ മക്കളായ ദിൽന ഷെറിൻ (9), മുഹമ്മദ് ഷഹബാസ് (3), കരിഞ്ചോല ഹസൻ (65), ഹസന്റെ മകൾ ജന്നത്ത് (17), റിഫ മറിയം (ഒന്നര ) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെത്തിയിരുന്നു. ഹസന്റെ മകൾ നുസ്രത്ത് (26), നുസ്രത്തിന്റെ മകൾ റിൻഷ മെഹറിൻ (4), മുഹമ്മദ് റാഫിയുടെ ഭാര്യ ഷംന (25), മകൾ നിയ ഫാത്തിമ (3) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെടുക്കുകയും ചെയ്തു.

ദേശീയ ദുരന്ത നിവാരണ സേനയുടെ 40 പേർ വീതമുള്ള രണ്ട് യൂണിറ്റുകൾ, 280 പേരുള്ള ഫയർ ഫോഴ്‌സ് വിഭാഗം, 10 സന്നദ്ധ സംഘടനകളിലെ 185 പ്രവർത്തകർ, അമ്പതിലധികം പൊലീസുകാർ, നാട്ടുകാർ തുടങ്ങിയവരാണ് തെരച്ചിൽ നടത്തുന്നത്. ഏഴ് മണ്ണുമാന്തി യന്ത്രങ്ങൾ, പാറ പൊട്ടിക്കുന്നതിനുള്ള രണ്ട് യന്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിച്ചാണ് പരിശോധന നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP