Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കട്ടിപ്പാറ ഉരുൾ പൊട്ടലിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി; മരണ സംഖ്യ 14 ആയി ഉയർന്നു

കട്ടിപ്പാറ ഉരുൾ പൊട്ടലിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി; മരണ സംഖ്യ 14 ആയി ഉയർന്നു

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ഉരുൾപൊട്ടലിൽ മരിച്ച കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്.

ഇതോടെ അപകടത്തിൽ കാണാതായ 14 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. ലാന്റ് സ്‌കാനർറിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ ദുരന്തപ്രദേശത്ത് തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കട്ടിപ്പാറ ദുരന്തത്തിൽപ്പെട്ടവർക്കുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് മന്ത്രിസഭ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.ദുരന്തത്തെ കുറിച്ചുള്ള പൂർണമായ കണക്കുകൾ ലഭിച്ച ശേഷം നഷ്ടപരിഹാരം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP