Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതിയുടെ കൂത്തരങ്ങായ അച്ചടി വകുപ്പിൽ നിയമിതനായ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കു സ്ഥാനമേൽക്കാൻ പറ്റുന്നില്ല; ഐഎൻടിയുസി പ്രസിഡന്റിന്റെ മകനെ പകരം കുത്തിത്തിരുകാൻ നീക്കം സജീവം

അഴിമതിയുടെ കൂത്തരങ്ങായ അച്ചടി വകുപ്പിൽ നിയമിതനായ ഐഎഎസ് ഉദ്യോഗസ്ഥയ്ക്കു സ്ഥാനമേൽക്കാൻ പറ്റുന്നില്ല; ഐഎൻടിയുസി പ്രസിഡന്റിന്റെ മകനെ പകരം കുത്തിത്തിരുകാൻ നീക്കം സജീവം

തിരുവനന്തപുരം: അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും തങ്ങൾക്കു പറ്റിയ ആൾ തന്നെ വേണമെന്ന നിലപാടാണോ അച്ചടി വകുപ്പിന്. നിലവിൽ അവിടെ നടക്കുന്ന സംഭവങ്ങൾ കണ്ടാൽ ആരായാലും അങ്ങനെ തന്നെ ചിന്തിക്കും.

ചുമതലയേൽക്കാൻ വന്ന ഐഎഎസ് ഉദ്യോഗസ്ഥയ്ക്കു വകുപ്പിൽ സ്ഥാനമേൽക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. പകരം ഐഎൻടിയുസി പ്രസിഡന്റിന്റെ മകനെ കുത്തിത്തിരുകാനാണു നീക്കം സജീവമായി നടക്കുന്നത്.

ഒരാഴ്ച മുൻപ് കെ.ബി.പി.എസ് എം. ഡിയായി നിയമിച്ച ആശാ തോമസിനെ ചാർജ്ജെടുക്കാൻ അനുവദിക്കാതെയാണ് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരന്റെ മകൻ രാഹുലിനെ എം.ഡിയാക്കാൻ അച്ചടി വകുപ്പിന്റെ ഗൂഢനീക്കം നടക്കുന്നത്. ഐ. എ.എസ് ഐ.പി.എസ് റാങ്കിലുള്ളവർ നിയമിക്കപ്പെടേണ്ട സ്ഥാനത്താണ് ഭരണപരിചയമോ യോഗ്യതയോ ഇല്ലാത്ത ഒരാളെ തിരുകിക്കയറ്റാൻ ശ്രമിക്കുന്നതെന്നു ജീവനക്കാരും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

കെ.ബി.പി.എസിൽ എംഡിയെ നിയമിക്കാതിരുന്നതിന് പിന്നിൽ സാമ്പത്തിക ലക്ഷ്യങ്ങളായിരുന്നു. ഫിനാൻഷ്യൽ കൺട്രോളറെ പോലും നിയമിക്കാതെ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കെ.ബി.പി.എസിൽ മന്ത്രിയുടെ ഇഷ്ടക്കാരെ തിരുകാനായിരുന്നു നീക്കം. രണ്ട് വർഷത്തിന് ശേഷമാണ് എം.ഡിയായി ആശാ തോമസിനെ നിയമിച്ചത്. അന് മുതലേ ഉത്തരവ് റദ്ദാക്കാൻ അച്ചടി മന്ത്രിയുടെ ഓഫീസ് ചരടുവലി തുടങ്ങിയിരുന്നു. ആശാ തോമസ് നിയമന ഉത്തരവ് കൈപ്പറ്റിയ ശേഷവും ഇവർ ചാർജെടുക്കാതിരിക്കാനുള്ള നീക്കങ്ങൾ തുടരുകയാണ്.

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥയായ ആശാ തോമസിനെ നിയമിക്കുന്നതിലും അട്ടിമറി നടന്നിരുന്നു. കെ. ബി. പി. എസ് ചെയർമാനായ രാജു നാരായണ സ്വാമി ആശാ തോമസിനേക്കാൾ മൂന്ന് വർഷം ജൂനിയറാണ്. സീനിയർ ഓഫീസർക്ക് സി.എം.ഡി നിയമനം നൽകുന്ന കീഴ്‌വഴക്കം അട്ടിമറിച്ചാണ് ആശാ തോമസിന് എം.ഡിയുടെ ചുമതല മാത്രം നൽകിയത്. ഇതിന് പിന്നിലും അച്ചടി വകുപ്പായിരുന്നു.

അച്ചടി മന്ത്രിക്ക് എം.ഡിയെ നിയമിക്കാൻ താത്പര്യമില്ലാത്തതിനാലാണ് രണ്ട് വർഷം നിയമനം നീണ്ടത്. പാഠപുസ്തക അച്ചടി അവതാളത്തിലായപ്പോൾ വിദ്യാഭ്യാസ മന്ത്രിയും ട്രേഡ് യൂണിയൻ നേതാവ് വി.ഡി സതീശനും അടിയന്തരമായി എം.ഡിയെ നിയമിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി ഇടപെട്ട് ആശാ തോമസിനെ നിയമിച്ചത്. അതേസമയം, രാഹുലിനെ നിയമിക്കാനുള്ള നീക്കത്തിനെതിരെ കെ.ബി.പി.എസിലെ തന്നെ ഐ.എൻ.ടി.യു.സി യൂണിയനിലും അസ്വാരസ്യമുണ്ട്.

പ്രാപ്തിയുള്ള എം.ഡി വന്നാൽ പാഠപുസ്തക അച്ചടിയും വിതരണവും കൃത്യമാകും. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറും. വിവിധ വകുപ്പുകളിൽ നിന്ന് 22 കോടി രൂപ പിരിഞ്ഞു കിട്ടാനുണ്ട്. 2010 മുതൽ പെൻഷൻ നൽകുന്നില്ല. പെൻഷൻകാർ സമരത്തിലാണ്. ഈ പ്രശ്‌നങ്ങൾക്കൊക്കെ പരിഹാരമായാൽ തങ്ങളുടെ 'കഞ്ഞികുടി' മുട്ടുമെന്ന ചിലരുടെ തിരിച്ചറിവിലാണ് നിയമനത്തെ എതിർക്കുന്നതെന്ന് പല ജീവനക്കാരും രഹസ്യമായി സമ്മതിക്കുന്നുമുണ്ട്.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP