Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കീഴാറ്റൂരിലേത് സിപിഐഎം വിരുദ്ധ സമരമാക്കാൻ ശ്രമമെന്ന് പി ജയരാജൻ; 'പാർട്ടി ജനങ്ങൾക്ക് എതിരല്ല, ആശങ്ക പരിഹരിക്കാൻ മുന്നിലുണ്ടാകും'; വയൽ നികത്തിയുള്ള ബൈപ്പാസ് നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ കാണാൻ സി.പി.എം ജില്ലാ സെക്രട്ടറിയെത്തി

കീഴാറ്റൂരിലേത് സിപിഐഎം വിരുദ്ധ സമരമാക്കാൻ ശ്രമമെന്ന് പി ജയരാജൻ; 'പാർട്ടി ജനങ്ങൾക്ക് എതിരല്ല, ആശങ്ക പരിഹരിക്കാൻ മുന്നിലുണ്ടാകും'; വയൽ നികത്തിയുള്ള ബൈപ്പാസ് നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ കാണാൻ സി.പി.എം ജില്ലാ സെക്രട്ടറിയെത്തി

കണ്ണൂർ: കണ്ണൂർ കീഴാറ്റൂരിലെ ബൈപ്പാസ് വിരുദ്ധ സമരം സിപിഐഎം വിരുദ്ധ സമരമാക്കാൻ ആസൂത്രിതശ്രമമെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. മന്ത്രി ചർച്ചയ്ക്ക് വിളിച്ച സാഹചര്യത്തിൽ സമരം പിൻവലിക്കാവുന്നതാണെന്നും ജയരാജൻ പറഞ്ഞു.

നാടിന്റെ വികസനത്തിന്റെ ശത്രുക്കളാണ് കീഴാറ്റൂരിൽ ബൈപ്പാസിനെതിരെ സമരം ചെയ്യുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി. ദേശീയപാതാ സമരത്തിന്റെ പേരിൽ പാർട്ടിയെ തകർക്കാൻ ശ്രമം നടക്കുന്നതെന്ന് ജയരാജൻ പറഞ്ഞു. പാർട്ടി കീഴാറ്റൂരിലെ ജനങ്ങൾക്ക് എതിരല്ലെന്നും ആശങ്ക പരിഹരിക്കാൻ മുന്നിലുണ്ടാകുമെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിർമ്മിക്കാനുള്ള സർക്കാർ നീക്കത്തിൽ സി.പി.എം അൽപസമയത്തിനകം നിലപാട് വ്യക്തമാക്കും. പാർട്ടിഗ്രാമത്തിൽ നടക്കുന്ന ജനകീയസമരത്തെ പിന്തുണയ്ക്കാനോ പരിഹാരം കണ്ടെത്താനോ ശ്രമിക്കാത്തതിൽ പാർട്ടിക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തിൽ കീഴാറ്റൂരിൽ യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഓഫീസിൽ 29-നാണ് പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്.

പൂർണ്ണമായും സിപിഐ.(എം.) പാർട്ടി ഗ്രാമമെന്ന് വിശേഷിപ്പിക്കപ്പെട്ട കീഴാററൂരിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ കിട്ടിയ അവസരം മുതലെടുക്കാമെന്ന വ്യാമോഹത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ സമരക്കാർക്കുള്ള പിൻതുണയുമായി എത്തുന്നത് പതിവായി.

വയൽക്കിളി എന്ന പേരിൽ മുൻ സിപിഐ.(എം.) അനുഭാവിയായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലാണ് ഹൈവേ വിരുദ്ധ സമരം ആരംഭിച്ചത്. ചുടലയിൽ നിന്നും കുറ്റിക്കോൽ വരെയുള്ള ദേശീയ പാതാ ബൈപാസിൽ കീഴാറ്റൂരിലെ നെൽവയൽ നികത്തുന്നതിനെതിരെയാണ് സമരം ആരംഭിച്ചത്. ആദ്യം സിപിഐ.(എം )നോർത്ത് ലോക്കൽ കമ്മിറ്റി രണ്ട് തട്ടിലായിരുന്നെങ്കിലും ജില്ലാ നേതൃത്വത്തിന്റെ ഇടപെടലോടെ സമരത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ 12 ഓളം പാർട്ടി മെമ്പർമാർ ഇപ്പോഴും വയൽ നികത്തൽ വിരുദ്ധ സമരത്തിന് അണിചേരുകയും ഈ പ്രദേശത്തെ പാർട്ടി അനുഭാവികളിൽ ഭൂരിഭാഗവും സമരത്തിൽ പങ്കാളികളാവുകയുമാണ്. ഇത് സിപിഐ.(എം.) നെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ടെങ്കിലും ഹൈവേ വികസനത്തെ എതിർക്കുകയില്ല എന്ന നിലപാടിൽ പാർട്ടി ഉറച്ചു നിൽക്കുകയാണ്.

ദേശീയ പാതാവികസനത്തിൽ പിറകോട്ട് പോകാൻ സിപിഐ.(എം.) നേതൃത്വത്തിനാവില്ല. കാരണം ഹൈവേ വികസനം ഉത്തര കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ള ചുവടുവെപ്പാണ്. നേരത്തെ പൂക്കോത്ത് തെരുവ് വഴി ബൈപ്പാസ് നിർമ്മിക്കണമെന്നായിരുന്നു പദ്ധതി. എന്നാൽ അതു വഴി പോകുമ്പോൾ നിരവധി വീടുകൾ പൊളിച്ചു മാറ്റേണ്ടി വരും. അതിനാൽ അലൈന്മെന്റ് മാറ്റി കീളഴാറ്റൂർ വയലിലൂടെയായപ്പോഴാണ് കർമ്മസമിതി സമരവുമായി രംഗത്ത് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP