Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിയമസഭയിലെ ലിഫ്റ്റ് ഇപ്പോഴും പണിമുടക്കുന്നു; ഇത്തവണ കുടുങ്ങിയത് തിരുവഞ്ചൂരും സണ്ണി ജോസഫും അടക്കം നാല് എംഎൽഎമാർ

നിയമസഭയിലെ ലിഫ്റ്റ് ഇപ്പോഴും പണിമുടക്കുന്നു; ഇത്തവണ കുടുങ്ങിയത് തിരുവഞ്ചൂരും സണ്ണി ജോസഫും അടക്കം നാല് എംഎൽഎമാർ

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കം നാല് എംഎൽഎമാർ നിയമസഭാ മന്ദിരത്തിലെ ലിഫ്റ്റിൽ കുടുങ്ങി. തിരുവഞ്ചൂർ രാധാകൃഷണൻ, വി.പി. സജീന്ദ്രൻ, സണ്ണി ജോസഫ്, എം. വിൻസന്റ്എന്നിവരാണ് കുടുങ്ങിയത്. പത്ത് മിനിറ്റിന് ശേഷമാണ് ഇവർക്ക് ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങാനായത്.

നേരത്തെയും നിയമസഭയിലെ ലിഫ്റ്റ് പ്രശ്‌നക്കാരനായിട്ടുണ്ട്. മൂന്നുവർഷം മുന്പ് ലിഫ്റ്റ് പൊട്ടി വീണ് അന്നത്തെ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർക്ക് പരിക്കേറ്റിരുന്നു. അന്ന് സഭയിലെ ആറാം നമ്പർ വി.ഐ.പി ലിഫ്റ്റാണ് പൊട്ടിവീണത്.

ഉടൻ തന്നെ ലിഫ്റ്റ് ഓപ്പറേറ്റർമാരും ജീവനക്കാരും സ്ഥലത്തെത്തി മന്ത്രിമാരെ പുറത്തിറക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP