Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

മലയാളി വ്യവസായിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; കാർ തടഞ്ഞ് നിർത്തി മറ്റൊരു വാഹനത്തിൽ കയറ്റിയ ശേഷം വഴിയിൽ ഉപേക്ഷിച്ചു; ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

മലയാളി വ്യവസായിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; കാർ തടഞ്ഞ് നിർത്തി മറ്റൊരു വാഹനത്തിൽ കയറ്റിയ ശേഷം വഴിയിൽ ഉപേക്ഷിച്ചു; ഒരാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെന്നൈ: മധുരയിൽ ഇടുക്കി സ്വദേശിയായ റബർ വ്യവസായി ജോസ് മാത്യു, സഹായി മത്തായി എന്നിവരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാർ കുറുകെ നിർത്തി തടഞ്ഞാണ് ഇരുവരെയും വലിച്ചിറക്കി കാറിൽ കടത്തിയത്. രക്ഷപ്പെട്ടോടിയ ഡ്രൈവർ ശ്യാംലാൽ അറിയിച്ചയുടൻ പൊലീസ് എത്തി കാർത്തിക് എന്നയാളെ കസ്റ്റഡിയിലെടുത്തു. അതിനിടെ, അക്രമികൾ തന്നെയും മത്തായിയെയും പൂവന്തി എന്ന സ്ഥലത്ത് ഇറക്കിവിട്ടെന്നറിയിച്ചു ജോസ് മാത്യു ഫോൺ ചെയ്യുകയായിരുന്നു. പൊലീസെത്തി ഇരുവരെയും മധുരയിൽ തിരികെ എത്തിച്ചു. അക്രമികൾ കടത്തിയ ജോസിന്റെ കാർ ശിവഗംഗയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്വേഷണം ആരംഭിച്ചതായി മധുര പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP