Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'സിപിഎം പുറത്താക്കുന്നവരെ മാത്രം സ്വീകരിക്കുന്ന പാർട്ടിയുടെ നേതാവിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല'; കാനം രാജേന്ദ്രന്റെ പരിഹാസത്തിന് മറുപടിയുമായി കേരള കോൺഗ്രസ്

'സിപിഎം പുറത്താക്കുന്നവരെ മാത്രം സ്വീകരിക്കുന്ന പാർട്ടിയുടെ നേതാവിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല'; കാനം രാജേന്ദ്രന്റെ പരിഹാസത്തിന് മറുപടിയുമായി കേരള കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരിഹാസത്തിന് മറുപടിയുമായി കേരള കോൺഗ്രസ്. സിപിഎം പുറത്താക്കുന്നവരെ മാത്രം സ്വീകരിക്കുന്ന പാർട്ടിയുടെ നേതാവിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് കേരള കോൺഗ്രസ്-എം നേതാവ് എൻ. ജയരാജ് എംഎൽഎ പറഞ്ഞു.

നേരത്തെ, കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കവേയാണ് കെ.എം.മാണിയെയും പാർട്ടിയെയും വിമർശിച്ച് കാനം രംഗത്തെത്തിയത്. അന്ത്യകൂദാശ അടുത്തു വരുന്ന പാർട്ടികൾക്ക് വെന്റിലേറ്ററാകേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലെന്നു പറഞ്ഞ കാനം പുതിയ പാർട്ടിയെ ക്ഷണിക്കേണ്ട അത്രയും ബലഹീനത എൽഡിഎഫിനില്ലെന്നും പറഞ്ഞു.

ആർബിഐക്ക് ഉള്ളതുപോലെ നോട്ടെണ്ണൽ യന്ത്രം മാണിക്കുമുണ്ടെന്ന് പരിഹസിച്ച സിപിഐ സെക്രട്ടി, ആർബിഐയുടെ ചെറിയ ബ്രാഞ്ചാണോ മാണിക്കുള്ളതെന്നും ചോദിച്ചു. ആർബിഐക്ക് 66 നോട്ടെണ്ണൽ യന്ത്രമാണുള്ളത്, ഇതിൽ ഒരെണ്ണം മാണിയുടെ വീട്ടിലാണുള്ളത്-കാനം പരിഹസിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP