Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പാർട്ടി ഓഫീസ് ചീട്ടുകളി കേന്ദ്രമാക്കിയ കേരള കോൺഗ്രസ് (ബി) നേതാക്കൾ അറസ്റ്റിൽ; ചീട്ടകളി തുടങ്ങിയത് ഓഫിസിന്റെ വാടക കൊടുക്കാൻ പോലും പണമില്ലാതായതോടെയെന്ന് നേതാക്കൾ പൊലീസിനോട്; ഈർക്കിലി പാർട്ടികൾ ഉണ്ടാക്കുന്ന സാമൂഹിക ദുരന്തം അറിയാൻ കോഴിക്കോട്ടെ ഈ അനുഭവം നോക്കുക!

പാർട്ടി ഓഫീസ് ചീട്ടുകളി കേന്ദ്രമാക്കിയ കേരള കോൺഗ്രസ് (ബി) നേതാക്കൾ അറസ്റ്റിൽ; ചീട്ടകളി തുടങ്ങിയത് ഓഫിസിന്റെ വാടക കൊടുക്കാൻ പോലും പണമില്ലാതായതോടെയെന്ന് നേതാക്കൾ പൊലീസിനോട്; ഈർക്കിലി പാർട്ടികൾ ഉണ്ടാക്കുന്ന സാമൂഹിക ദുരന്തം അറിയാൻ കോഴിക്കോട്ടെ ഈ അനുഭവം നോക്കുക!

കെ വി നിരഞ്ജൻ

കോഴിക്കോട്: പിള്ളയും മകനും തിരഞ്ഞുനോക്കുന്നില്ല. ഇടതുമുന്നണിയാണെങ്കിൽ അടുപ്പിക്കുന്നില്ല. മുമ്പാണെങ്കിൽ വല്ല ട്രാൻസ്ഫറും ഒപ്പിച്ചുതാരാമെന്ന് പറഞ്ഞ് കാശ് അടിക്കാമായിരുന്നു. പക്ഷേ ഇപ്പോൾ പിണറായിയുടെ പരുക്കൻ പ്രതിഛായവച്ച് അതും നടക്കില്ല. പിന്നെ എന്താണ് ചെയ്യുക. പാർട്ടി ഓഫീസിന് വാടകകൊടുക്കാൻ പോലും ഗതിയില്ലാതായതോടെ ഓഫീസ് ചീട്ടുകള ികേന്ദ്രമാക്കുയല്ലാതെ കുട്ടി നേതാക്കൾക്ക് വഴിയില്ലാതായി. ഇങ്ങനെ പാർട്ടി ഓഫീസിൽ വൻതുക പണംവച്ച് ചീട്ടുകളിച്ച സംഘത്തെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റു ചെയ്തു.

കോഴിക്കോട് സ്റ്റേഡിയം ജങ്ഷന് സമീപമുള്ള കേരള കോൺഗ്രസ് (ബി)യുടെ ഓഫിസിൽ പണം വച്ച് ചീട്ടുകളിച്ച സംഘത്തെയാണ് പിടികൂടിയത്. പാർട്ടി ജില്ലാ സെക്രട്ടറി ജോസ് കുര്യാക്കോസ്, ആഷിക്ക് കൊളത്തറ, സതീഷ് കുമാർ മാങ്കാവ്, സുജിത്ത് കോട്ടൂളി, റമീസ്, ബഷീർ പൊക്കുന്ന്, ഷാഹിദ് മേരിക്കുന്ന്, ബഷീർ എന്നിവരെ കസബ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

ഓഫിസിന്റെ വാടകയും മറ്റു ചെലവുകൾക്കുമുള്ള തുക കണ്ടത്തെുന്നതിനാണ് ചീട്ടുകളിച്ചതെന്ന് നേതാക്കൾ പൊലീസിനോട് പറഞ്ഞു. കേരളകോൺഗ്രസ് (ബി) കോഴിക്കോട്ട് യാതൊരു ശക്തിയല്‌ളെങ്കിലും പ്രതിമാസം പതിനായിരത്തോളം രൂപ വരുന്ന ഓഫീസാണ് ഇവർക്കുള്ളത്. ഇതിന്റെ വാടക കിട്ടുന്നതിനാണ് നേതാക്കളുടെ ഒത്താശയോടെചീട്ടുകളി തുടങ്ങിയത്. ആദ്യം ചെറിയതോതിൽ നടന്ന പരിപാടി പിന്നെ വലിയ മദ്യപാന സദസ്സുകളിലേക്കും ലക്ഷങ്ങൾ വാതുവച്ചുകൊണ്ടുള്ള കളികളിലേക്കും മാറുകയായിരുന്നു. പാർട്ടി ഓഫീസ് ആയതിനാൽ ആര് ഏത് സമയത്ത്വന്നാലും ജനം ശ്രദ്ധിക്കുകയില്‌ളെന്ന സൗകര്യമാണ് ഇവർ മുതലാക്കിയത്. പക്ഷേ ഈയിടെ ഒരു ദിവസം അവിടെ അടിയും ബഹളവും ഉണ്ടായതോടെ അടുത്തുള്ള കടക്കാർ പൊലീസിൽ വിവരം നൽകുകയായിരുന്നു.

ഈർക്കിലി പാർട്ടികളിലെ യുവാക്കൾക്ക് ഉണ്ടാവുന്ന ദുരവസ്ഥയുടെ ഉദാഹരണമായാണ് പലരും ഇതിനെ നവമാദ്ധ്യമങ്ങളിൽ വിശേഷിപ്പിച്ചത്. രാഷ്ട്രീയക്കാരായ ഖദറിട്ട് കഴിഞ്ഞാൽ പിന്നീട് ഒരു പണിക്കുംപോവാതെ അതുതന്നെ ഉപജീവനം ആക്കുകയാണ് നമ്മുടെ നാട്ടിലെ രീതി. ഇപ്പോൾ പടിയിലായവരിൽ പലരും ഉന്നത വിദ്യാഭ്യാസം ഉള്ളവരുമാണ്. നേരത്തെ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ഇവരിൽ പലരും കോഴിക്കോട്ടെ ചെറിയ അധികാര കേന്ദ്രങ്ങളായിരുന്നു. ഗണേശ്‌കുമാറിന്റെ മന്ത്രിസ്ഥാനം പോയതിനുശേഷവും ഇവർ, ബാലകൃഷ്ണപിള്ള വഴി യു.ഡി.എഫിലെ പലരെയും ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടിയിരുന്നു.

എന്നാൽ പിള്ള യു.ഡി.എഫിനോട് വിട പറഞ്ഞത് ഫലത്തിൽ ഇവരുടെ കഞ്ഞികുടി മുട്ടിക്കയാണ് ചെയ്തത്. ഇത്തരം ഏർപ്പാടുകളോട് നേരത്തെ തന്നെ വിയോജിപ്പുണ്ടായിരുന്ന ഗണേശ്‌കുമാർ ഇവരെയൊന്നും അടുപ്പിക്കാറില്ല. നിങ്ങളുടെ ചെലവിനുള്ള വക നിങ്ങൾ തന്നെ കണ്ടത്തെണം എന്നാണത്രേ പാർട്ടി നേതൃത്വം ഏറ്റവും ഒടുവിൽ ഇവരോട് പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP