Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹെലികോപ്ടറുകൾക്ക് ദുരന്തമുഖത്ത് നിന്ന് ഇന്ധനം നിറയ്ക്കാൻ സംവിധാനം; കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി താത്കാലിക സംവിധാനം ഐ.ഒ.സി വഴി ലഭ്യമാക്കും; ദുരിതാശ്വാസം ഇതോടെ ദ്രുതഗതിയിലാവും

ഹെലികോപ്ടറുകൾക്ക് ദുരന്തമുഖത്ത് നിന്ന് ഇന്ധനം നിറയ്ക്കാൻ സംവിധാനം; കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി താത്കാലിക സംവിധാനം ഐ.ഒ.സി വഴി ലഭ്യമാക്കും; ദുരിതാശ്വാസം ഇതോടെ ദ്രുതഗതിയിലാവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ദുരിതബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നഹെലികോപ്ടറുകൾക്ക് ഇന്ധനം നിറയ്ക്കാൻ കൊല്ലം,പത്തനംതിട്ട,ആലപ്പുഴ, കൊച്ചി ഐ.എൻ.എസ് നേവൽ സ്റ്റേഷൻ,തൃശൂർ എന്നിവിടങ്ങളിൽ താൽക്കാലിക സംവിധാനം ഒരുങ്ങുന്നു. ഇതിനുള്ള അനുമതി ഇന്ത്യൻ ഓയിൽ കോർപറേഷന് എയർ ഹെഡ് ക്വാർട്ടേഴ്സ്നൽകി. നിലവിൽ മറ്റ് ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ഹെലികോപ്ടറുകൾക്ക് ഇന്ധനം നിറയ്ക്കാൻ കൊച്ചിയിലേക്ക് മടങ്ങി വരേണ്ട സാഹചര്യമാണ്.

ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയിൽ നിന്നും രക്ഷപ്പെടുത്തിയ പലരേയും തിരുവനന്തപുരത്തേക്കാണ് രക്ഷാ സേന എത്തിച്ചത്. ഇതിനിടയിൽ ഇന്ധനം നിറയ്ക്കുന്നതിനായി തിരികെ വരുന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി. മണിക്കൂറുകളാണ് ഇതുമൂലം നഷ്ട്ടമാകുന്നത്. പുതിയ സംവിധാനം ഒരുങ്ങുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാകുമെന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ അറിയിച്ചു.

കേരളത്തിലെ പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനായി കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ 25 ഹെലികോപ്ടറുകൾക്ക് പുറമേ 11 ട്രാൻസ്‌പോർട്ട് വിമാനങ്ങളും രക്ഷാ പ്രവർത്തനത്തിനായി രംഗത്തുണ്ട്. ഇതിനു പുറമേ സേനയുടെ മോട്ടോർ ബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ 400ലധികം ഫൈബർ ബോട്ടുകളും പ്രളയബാധിത പ്രദേശങ്ങളിലായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. കൂടുതൽ ഹെലികോപ്ടറുകൾ കേരളത്തിന് വിട്ടു നൽകുമെന്നും കൂടുതൽ സേനയെ അയക്കുമെന്നും പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP