Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയക്കെടുതി: പുനരധിവാസപ്രവർത്തനങ്ങൾക്ക് മൂവായിരത്തോളം ഐ.ടി.ഐക്കാർ; ഇലക്ട്രിക്ക്, പ്ലബ്ബിങ്, കാർപ്പെന്ററി ജോലികൾ ഐ.ടി.ഐയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും

പ്രളയക്കെടുതി: പുനരധിവാസപ്രവർത്തനങ്ങൾക്ക് മൂവായിരത്തോളം ഐ.ടി.ഐക്കാർ; ഇലക്ട്രിക്ക്, പ്ലബ്ബിങ്, കാർപ്പെന്ററി ജോലികൾ ഐ.ടി.ഐയുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നാശനഷ്ടം നേരിട്ട വീടുകളിലെയും സ്ഥാപനങ്ങളിലെയും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിക്കും പ്ലംബ്ബിങ് അടക്കമുള്ള ജോലികൾക്കുമായി വ്യവസായികപരിശീലനവകുപ്പിനു കീഴിലുള്ള ഐടിഐകളിലെ 3132 ട്രയിനികളെയും ഇൻസ്ട്രക്ടർമാരെയും നിയോഗിക്കാൻ തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചു.

ഇലക്ട്രിക്കൽ, പ്ലബ്ബിങ്, വെൽഡിങ്, കാർപ്പന്ററി പ്രവൃത്തികൾ ഇവർ നിർവഹിക്കും. ഇലക്ട്രീഷ്യൻ, പ്ലംബർ, വയർമാൻ, കാർപ്പെന്റർ, വെൽഡർ, റഫ്രിജറേഷൻ മെക്കാനിക്ക്, ഇലക്ട്രോണിക്സ് മെക്കാനിക്ക് എന്നീ ട്രേഡുകളിൽ പരിശീലനം സിദ്ധിച്ച ട്രെയിനികളും പരിശീലകരുമാണ് സന്നദ്ധസേവനത്തിനായി എത്തുക. ജില്ലാ കലക്ടർമാരും സംസ്ഥാന ഹരിതമിഷനും മുഖേന ഇവരെ സേവനത്തിന് നിയോഗിക്കും.

ഐടിഐ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സന്നദ്ധസേവന സംഘങ്ങളുടെ പട്ടിക സംസ്ഥാന ഹരിതമിഷനും അതത് ജില്ലാ കലക്ടർമാർക്കും നൽകിയിട്ടുണ്ട്. കലക്ടർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് പുനരധിവാസപ്രവർത്തനങ്ങളിൽ ഇവർ പങ്കെടുക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ തല നോഡൽ പ്രിൻസിപ്പാൾമാരെയും കോ ഓഡിനേറ്റർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

വോളണ്ടിയർമാരായി പോകുന്ന സ്റ്റാഫ്, ട്രയിനികൾ എന്നിവരുടെ ജില്ല തിരിച്ചുള്ള കണക്ക് യഥാക്രമം ചുവടെ. തിരുവനന്തപുരം 78 സ്റ്റാഫുകൾ, 611ട്രയിനികൾ , കൊല്ലം 31 സ്റ്റാഫുകൾ, 65ട്രയിനികൾ, പത്തനംതിട്ട 7സ്റ്റാഫുകൾ, 35 ട്രയിനികൾ, ആലപ്പുഴ 19 സ്റ്റാഫുകൾ,143 ട്രയിനികൾ, കോട്ടയം 30 സ്റ്റാഫുകൾ, 154 ട്രയിനികൾ, ഇടുക്കി 13 സ്റ്റാഫുകൾ, 70 ട്രയിനികൾ, എറണാകുളം 38 സ്റ്റാഫുകൾ, 360 ട്രയിനികൾ, തൃശൂർ 38 സ്റ്റാഫുകൾ, 206 ട്രയിനികൾ, പാലക്കാട് 30 സ്റ്റാഫുകൾ, 407 ട്രയിനികൾ, മലപ്പുറം 21 സ്റ്റാഫുകൾ, 210 ട്രയിനികൾ, കോഴിക്കോട് 42 സ്റ്റാഫുകൾ,230 ട്രയിനികൾ, വയനാട് 5 സ്റ്റാഫുകൾ, 30 ട്രയിനികൾ, കണ്ണൂർ 28 സ്റ്റാഫുകൾ, 87 ട്രയിനികൾ, കാസർഗോഡ് 16 സ്റ്റാഫുകൾ, 128 ട്രയിനികൾ ആകെ യഥാക്രമം 396 സ്റ്റാഫുകൾ, 2736 ട്രയിനികൾ എന്നിങ്ങനെ 3132 പേർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP