Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയക്കെടുതിയിൽ ജനങ്ങളെ ചൂഷണം ചെയ്താൽ വ്യാപാരസ്ഥാപനങ്ങൾക്ക് പിടിവീഴും; ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും അമിത വില ഇൗടാക്കിയാൽ നടപടിയെന്ന് പൊലീസ്

പ്രളയക്കെടുതിയിൽ ജനങ്ങളെ ചൂഷണം ചെയ്താൽ വ്യാപാരസ്ഥാപനങ്ങൾക്ക് പിടിവീഴും; ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും അമിത വില ഇൗടാക്കിയാൽ നടപടിയെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് സർവവും നഷ്ടപ്പെട്ട് നിൽക്കുന്ന ജനങ്ങൾക്ക് സഹായവും കരുണയും ചൊരിയേണ്ട സമയത്ത് ചൂഷകരായ ചിലരെ കുറിച്ച് മുന്നറിയിപ്പുമായി കേരളാ പൊലീസ്. പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന്റെ അവസ്ഥ മുതലാക്കി ചില ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളും ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഉയർന്ന വില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കേരളാ പൊലീസ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയാവും സ്വീകരിക്കുകയെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP