Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയക്കെടുതിയിൽ നിന്ന് താത്കാലിക ആശ്വാസം; പല സ്ഥലങ്ങളിലും വെള്ളം ഇറങ്ങിയതോടെ ഗതാഗത തടസം നീങ്ങി; സംസ്ഥാനത്ത് ഇന്ന് രാത്രി മുതൽ ട്രെയിൻ ഗതാഗതം പുനഃ സ്ഥാപിക്കും; കായംകുളം-കോട്ടയം റൂട്ടിൽ ആദ്യം ട്രയൽ റൺ; ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ ഓടും; റോഡ് ഗതാഗതത്തിലെ തടസങ്ങൾ ഒഴിയുന്നു; എം.സി റോഡിലും ഗതാഗതം പു:ന സ്ഥാപിച്ചു

പ്രളയക്കെടുതിയിൽ നിന്ന് താത്കാലിക ആശ്വാസം; പല സ്ഥലങ്ങളിലും വെള്ളം ഇറങ്ങിയതോടെ ഗതാഗത തടസം നീങ്ങി; സംസ്ഥാനത്ത് ഇന്ന് രാത്രി മുതൽ ട്രെയിൻ ഗതാഗതം പുനഃ സ്ഥാപിക്കും; കായംകുളം-കോട്ടയം റൂട്ടിൽ ആദ്യം ട്രയൽ റൺ; ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ ഓടും; റോഡ് ഗതാഗതത്തിലെ തടസങ്ങൾ ഒഴിയുന്നു; എം.സി റോഡിലും ഗതാഗതം പു:ന സ്ഥാപിച്ചു

മറുനാടൻ ഡെസ്‌ക്‌

 

കൊച്ചി: പ്രളയക്കെടുതിയുടെ ആശങ്ക പകുതി ഒഴിഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിൻ, റോഡ് ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങുന്നു. മൂന്ന് ദിവസമായി നിർത്തിവെച്ചിരുന്ന സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം നാളെ മുതൽ പുനരാരംഭിക്കുമെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്.എറണാകുളം-കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതമാണ് പുനഃസ്ഥാപിച്ചത്. അതേസമയം ദീർഘദൂര യാത്രക്കാർക്കായി കൂടുതൽ കണക്ഷൻ ട്രെയിനുകളും ശനിയാഴ്ച ഓടിക്കും. ട്രാക്കിൽ വെള്ളം കയറിയതിനാൽ തുടർച്ചായായി ഇന്നും വൈകിട്ട് നാല് മണി വരെ കായംകുളം-കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിൻ ഗാതാഗതം റദ്ദാക്കിയിരുന്നു.

തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു സർവീസുകൾക്ക് മാറ്റമില്ല. ഇന്നു വൈകിട്ട് അഞ്ചിനും രാത്രി ഒൻപതിനും കോഴിക്കോട്ടു നിന്ന് മംഗളൂരുവിലേക്ക് പാസഞ്ചർ സ്പെഷൽ ട്രെയിനുകൾ പുറപ്പെടും. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കു എല്ലാ സർവീസുകളും പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. കായംകുളം-കോട്ടയം റൂട്ടിൽ ട്രയൽ റൺ നടത്തിയതിന് ശേഷം മാത്രമേ ട്രയിനുകൾ ഓടിക്കുകയുള്ളു.

പലക്കാട് നിന്ന് കോയമ്പത്തൂർ, ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം-കാരക്കൽ എക്സ്‌പ്രസ് ഞായർ വെളുപ്പിന് 1.40ന് പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും. മംഗളൂരു-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് (നമ്പർ 12686) പാലക്കാട് നിന്ന് ഇന്ന് (ശനിയാഴ്ച) രാത്രി 10.15ന് സർവീസ് നടത്തും. തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് രാത്രി 12.45 പാലക്കാട് നിന്ന് സർവീസ് ആരംഭിക്കും. ഷൊർണൂർ-കോയമ്പത്തൂർ മെമു (66604) ഉച്ചകഴിഞ്ഞ് മൂന്നിന് ഷൊർണൂരിൽ നിന്ന് യാത്ര പുറപ്പെടും. ഇതര സംസ്ഥാന തൊഴിലാളികൾക്ക് സ്‌പെഷ്യൽ ട്രെയിൻ.

ഇതര സംസ്ഥാന തൊഴിലാളികൾക്ക് നാട്ടിലെത്താൻ ഇന്ന് (18/8/18) വൈകീട്ട് അഞ്ചിന് തിരുവനനന്തപുരം സെൻട്രൽ നിന്നും ഹൗറക്ക് സ്‌പെഷ്യൽ എക്സ്‌പ്രസ്സ് ട്രെയിൻ സർവീസ് നടത്തും. നാഗർകോവിൽ ടൗൺ, ചെന്നൈ എഗ്മോർ, ഗുണ്ടൂർ ജംങ്ഷൻ, തിരുച്ചിറപ്പള്ളി എന്നീ സ്റ്റേഷനുകൾ വഴിയാണ് ട്രെയിൻ സർവീസ് നടത്തുക.പ്രളയത്തിന് പല മേഖലകളിലും ശമനമുണ്ടായെങ്കിലും സംസ്ഥാനത്തിന്റെ പലഭാഗത്തെ റോഡ് ഗതാഗതത്തേയും ഇത് ബാധിച്ചിട്ടുണ്ട്. റോഡുകൾ പൂർണമായും ഗതാഗത യോഗ്യമാകാൻ ഇനിയും സമയമെടുത്തേക്കും. എം.സി റോഡിൽ ഭാഗീകമായി ഗതാഗതം ഇന്ന് വൈകിട്ടോടെ പുനഃസ്ഥാപിച്ചു. കാലടി, ആലുവ തുടങ്ങിയ പ്രദേശങ്ങളിലെ റോഡുകൾ പൂർണമായും തകർന്ന അവസ്ഥയിലാണ്. എം.സി റോഡിൽ പത്ത് കിലോമീറ്ററോളം ദൂരത്തിൽ റോഡ് പൊട്ടിപ്പൊളിഞ്ഞു.

നിലവിൽ വലിയ വാഹനങ്ങൾ ഉപയോഗിച്ചാണ് ഈ പ്രദേശത്തെ ദുരിത ബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നത്. റോഡുകളിൽ ചെളി നിറഞ്ഞു നിൽക്കുന്നതിനാൽ ചെറിയ വാഹനങ്ങൾക്കും കടന്നുപോകാൻ ബുദ്ധിമുട്ടാണ്. അതേസമയം, കാലടിയിൽ കുടുങ്ങികിടന്നിരുന്ന ഭൂരിഭാഗംപേരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. ചാലക്കുടിയിൽ വെള്ളം ഇറങ്ങിയതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് റിപ്പോർട്ടുകൾ. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റോഡ് ഗതാഗതം പൂർണമായും തകർന്ന് നിലയിലാണ്.

തകർന്ന റോഡുകൾ പുനഃ സ്ഥാപിക്കാൻ എത്രദിവസം വേണ്ടിവരുമെന്ന് സർക്കാരിന് കണക്കില്ല. ഇടുക്കിയേക്കുള്ള വാഹന നിയന്ത്രണം നിർത്തലാക്കിയിട്ടില്ല. മൂന്നാർ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിൽ തന്നെയാണ്. പമ്പാനദി കരകവിഞ്ഞൊഴുങ്ങിയതോടെ ലക്ഷങ്ങളാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി കുടുങ്ങിയത്. പന്തളത്ത് ജലനിരപ്പ്  താഴുന്നതിനാൽ
രക്ഷാപ്രവർത്തനത്തിന് നേരിയ ആശ്വാസമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP