Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജിഎസ്ടി കേരളത്തിന് സമ്മാനിക്കുന്നത് വൻലാഭം; കേന്ദ്രവിഹിതം 810 കോടി രൂപ ലഭിച്ചതോടെ നികുതിവളർച്ച 14 ശതമാനത്തിൽ; കഴിഞ്ഞവർഷം കിട്ടിയതിനേക്കാൾ നാലു ശതമാനം കൂടുതൽ

ജിഎസ്ടി കേരളത്തിന് സമ്മാനിക്കുന്നത് വൻലാഭം; കേന്ദ്രവിഹിതം 810 കോടി രൂപ ലഭിച്ചതോടെ നികുതിവളർച്ച 14 ശതമാനത്തിൽ; കഴിഞ്ഞവർഷം കിട്ടിയതിനേക്കാൾ നാലു ശതമാനം കൂടുതൽ

തിരുവനന്തപുരം: നികുതിവരുമാനം കുറഞ്ഞതിന് നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിന് 810 കോടി രൂപ അനുവദിച്ചു. ജി.എസ്.ടി. ഏർപ്പെടുത്തിയതിനാൽ ുണ്ടായ വരുമാന നഷ്ടം കണക്കാക്കിയാണ് തുക അനുവദിച്ചിരിക്കുന്നത്. ചരക്ക്-സേവന നികുതി സമ്പ്രദായം തുടങ്ങിയശേഷം സംസ്ഥാനത്തിന് അനുവദിക്കുന്ന ആദ്യ നഷ്ടപരിഹാരമാണിത്.

നികുതിവരുമാനം 14 ശതമാനം വളർന്നില്ലെങ്കിൽ അതിനുവേണ്ട തുക നൽകുമെന്ന് ജി.എസ്.ടി. നടപ്പാക്കുമ്പോൾ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. 2015-16 വർഷത്തെ നികുതിവരുമാനം അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ നഷ്ടപരിഹാരമാണ് ഇപ്പോൾ അനുവദിച്ചത്.

കേരളത്തെ സംബന്ധിച്ച് ലാഭകരമാണ് ഈ സഹായം. കഴിഞ്ഞവർഷത്തെ നിരക്കു കണക്കാക്കിയാൽ സംസ്ഥാനത്തിന് ശരാശരി നാലു ശതമാനത്തോളം കൂടുതലാണിത്. കഴിഞ്ഞവർഷം ഏതാണ്ട് 10 ശതമാനമായിരുന്നു നികുതി വരുമാനത്തിലെ വളർച്ചനിരക്ക്. കേന്ദ്രത്തിന്റെ നഷ്ടപരിഹാരംകൂടി ചേർത്ത് ഇപ്പോഴത്തെ വളർച്ചാനിരക്ക് 14 ശതമാനമാണ്.

ജി.എസ്.ടി.ക്കുമുമ്പ് കേരളത്തിന് പ്രതിമാസം മാസം 1300-1400 കോടിരൂപ വാണിജ്യനികുതിയായി കിട്ടിയിരുന്നു. ജി.എസ്.ടി. വന്നപ്പോൾ ജൂലായിൽ വരുമാനം 1250 കോടിയായി കുറഞ്ഞു. ഓഗസ്റ്റിൽ ഇതിലും കുറഞ്ഞു. അന്തിമകണക്ക് പുറത്തുവിട്ടിട്ടില്ല. ഇതെല്ലാം കണക്കിലെടുത്താണ് നഷ്ടപരിഹാരം.

നഷ്ടപരിഹാരം കിട്ടിത്തുടങ്ങിയതിനാൽ നികുതിപിരിവിലെ കുറവുമൂലമുണ്ടായ അനിശ്ചിതത്വം അവസാനിക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. എന്നാലും കേരളം പ്രതീക്ഷിച്ചവിധത്തിൽ നികുതി വരുമാനം വർധിച്ചിട്ടില്ല. എങ്കിലും ജി എസ് ടി മൂലം ഏറ്റവും ലാഭം കിട്ടുന്ന സംസ്ഥാനം കേരളമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP