Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്ത് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാമെന്ന് സർക്കാർ ഹൈക്കോടതിയൽ; തിങ്കളാഴ്‌ച്ചക്കകം ലൈസൻസ് നൽകും

പത്ത് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാമെന്ന് സർക്കാർ ഹൈക്കോടതിയൽ; തിങ്കളാഴ്‌ച്ചക്കകം ലൈസൻസ് നൽകും

കൊച്ചി: സംസ്ഥാനത്തെ പത്ത് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിങ്കളാഴ്ചയ്ക്കകം ലൈസൻസ് നൽകുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം മന്ത്രിസഭ കൈക്കൊണ്ടിട്ടുണ്ടെന്നും കോടതിയിൽ സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു.

പത്ത് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകണമെന്ന ഹൈക്കോടതി നിർദ്ദേശത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ചിരുന്നു. സർക്കാരിന്റെ മദ്യനയത്തിൽ മാറ്റം വരുത്തിയതിനെ തുടർന്നാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം. ഹൈക്കോടതി സിംഗിൾ ബെഞ്ചായിരിന്നു പത്ത് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയത്. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് തയ്യാറായില്ല. ഈ സാഹചര്യം കണക്കിലെടുത്താണ് സുപ്രീം കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിച്ചിരുന്നത്.

ത്രീസ്റ്റാർ, ഫോർ സ്റ്റാർ ബാറുകളും ഈ പത്ത് ബാറുകളിൽ ഉൾപ്പെടും. പുതിയ മദ്യനയമനുസരിച്ച് ഫൈവ് സ്റ്റാർ ബാറുകൾക്ക് മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളു. സർക്കാരിന്റെ പുതിയ മദ്യനയത്തിന് പ്രതികൂലമായാണ് ഹൈക്കോടതിയുടെ പുതിയ വിധി വന്നിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP