Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത പാവങ്ങൾക്ക് കൈത്താങ്ങായി സർക്കാർ; 'വിശപ്പുരഹിത കേരളം പദ്ധതി'യുടെ ഭാഗമായി സ്വകാര്യ ഹോട്ടലുകളുമായി സഹകരിച്ച് സാധുക്കൾക്ക് ഉച്ചഭക്ഷണം സൗജന്യമായി നൽകാൻ സർക്കാർ തീരുമാനം: പദ്ധതിയുടെ ആദ്യ ഘട്ടം ആലപ്പുഴ തിരുവനന്തപുരം ജില്ലകളിൽ നടപ്പിലാക്കും

ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത പാവങ്ങൾക്ക് കൈത്താങ്ങായി സർക്കാർ; 'വിശപ്പുരഹിത കേരളം പദ്ധതി'യുടെ ഭാഗമായി സ്വകാര്യ ഹോട്ടലുകളുമായി സഹകരിച്ച് സാധുക്കൾക്ക് ഉച്ചഭക്ഷണം സൗജന്യമായി നൽകാൻ സർക്കാർ തീരുമാനം: പദ്ധതിയുടെ ആദ്യ ഘട്ടം ആലപ്പുഴ തിരുവനന്തപുരം ജില്ലകളിൽ നടപ്പിലാക്കും

തിരുവനന്തപുരം: ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത പാവങ്ങൾക്ക് കൈത്താങ്ങുമായി സംസ്ഥാന സർക്കാർ. അഷ്ടിക്ക് വകയില്ലാത്തവർക്ക് ഉച്ച ഭക്ഷണം സൗന്യമായി നൽകി പാവങ്ങൾക്കും സാധുക്കൾക്കും കൈത്താങ്ങായി മാറുന്ന പദ്ധതിക്ക് രൂപം നൽകാനാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. ' വിശപ്പു രഹിത കേരളം' പദ്ധതിയുടെ ഭാഗമായി സ്വകാര്യ ഹോട്ടലുകളുമായി സഹകരിച്ച് അശരണർക്കും സാധുക്കൾക്കും ഉച്ചഭക്ഷണം സൗജന്യമായി നൽകാനാണ് സർക്കാർ തീരുമാനം.

ഈ പദ്ധതിയിലൂടെ പാവങ്ങൾക്ക് സൗജന്യമായി ഭക്ഷണം നൽകുമ്പോൾ മറ്റുള്ളവർക്കും സബ്‌സിഡി നിരക്കിലും ക്കും 'സർക്കാർ മെനു' പ്രകാരമുള്ള ഭക്ഷണം നൽകും. ഇതിനുള്ള രൂപ രേഖ സർക്കാർ തയ്യാറാക്കി വരികയാണ്. പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാകും നടപ്പാക്കുക. ഇവിടുത്തെ കളക്ടർമാരായിരിക്കും പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്വകാര്യ ഹോട്ടലുകളെയും സന്നദ്ധസംഘടനകളെയും തിരഞ്ഞെടുക്കുക. 70 ലക്ഷമാണ് സർക്കാർ ഈ വർഷം ഇതിനായി ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, സാമൂഹികക്ഷേമ വകുപ്പ്, ജനപ്രതിനിധികൾ എന്നിവരിലൂടെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.

സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യഹോട്ടലുകളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാനാണ് മുഖ്യമന്ത്രി ഭക്ഷ്യപൊതുവിതരണ വകുപ്പിനോട് നിർദേശിച്ചത്. ഹോട്ടലുകളെ കൂടാതെ, ആശുപത്രികൾ കേന്ദ്രീകരിച്ച് ഭക്ഷണം വിതരണം ചെയ്യുന്ന സന്നദ്ധസംഘടനകൾ, കുടുംബശ്രീയുടെ നേതൃത്വത്തിലെ കാന്റീനുകൾ, സെക്രട്ടേറിയറ്റ്-റെയിൽവേ-കെ.എസ്.ആർ.ടി.സി കാന്റീനുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാകും.

ഈ പദ്ധതിയുമായി സഹകരിക്കുന്ന ഹോട്ടലുകളെ കേരള സർക്കാർ അംഗീകൃത സ്ഥാപനമായി ഉയർത്തുന്നതുൾപ്പെടെ ഈ ഹോട്ടലുകൾക്ക് ഒരുപാട് ഇളവുകളും സർ്കകാർ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ടൂറിസം വകുപ്പിന്റെ വെബ് സൈറ്റിൽ ഇത്തരം ഹോട്ടലുകളുടെ വിവരങ്ങൾ രേഖപ്പെടുത്തും. ഇവർക്ക് സപ്ലൈകോയിൽനിന്ന് സബ്‌സിഡി നിരക്കിൽ സാധനങ്ങളും ഹോട്ടികോർപ് വഴി പച്ചക്കറിയും വിതരണം ചെയ്യും. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം എന്നിവയുമായി ബന്ധപ്പെട്ട് സബ്‌സിഡി നിരക്കിൽ പാചകവാതകം ഉറപ്പു വരുത്തുന്നതിന് ശ്രമങ്ങൾ നടന്നുവരുകയാണ്.

ആശാ വർക്കർമാരുടെ സഹായത്തോടെയായിരിക്കും അതത് ജില്ലകളിലെ പാവങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. തുടർന്ന് അർഹരായവർക്ക് ടോക്കൺ നൽകും. ഈ ടോക്കണുമായി ബന്ധപ്പെട്ട ഹോട്ടലുകളിൽ ചെന്നാൽ ഭക്ഷണം സൗജന്യമായി ലഭിക്കും. പട്ടികജാതി-വർഗക്കാർ, ഭിന്നലിംഗക്കാർ, ആരും നോക്കാനില്ലാത്തവർ, വയോധികർ തുടങ്ങിയവർ സൗജന്യ പട്ടികയിൽ ഉൾപ്പെടുമെന്നാണ് വിവരം. കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യം പ്രത്യേക സമിതി തീരുമാനിക്കും. ഭക്ഷണവിതരണം കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നറിയാൻ ജില്ല അടിസ്ഥാനത്തിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ മോണിറ്ററിങ് സെല്ലും പ്രവർത്തിക്കും.

നേരത്തേ തമിഴ്‌നാട്ടിലെ 'അമ്മ', കർണാടകയിലെ 'നന്മ' മാതൃകയിൽ കേരളത്തിലും ന്യായവില ഹോട്ടലുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് വൻ സാമ്പത്തിക ബാധ്യത ക്ഷണിച്ചുവരുത്തുമെന്ന ധനകാര്യവകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് പിന്മാറുകയായിരുന്നു. തുടർന്ന് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ആരംഭിച്ച മാവേലി ഹോട്ടലുകളെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP