Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംഘപരിവാർ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാന സർക്കാർ; കുമ്മനം രാജശേഖരന്റെ അപേക്ഷയിൽ പ്രവീൺ തൊഗാഡിയക്ക് എതിരായ വിദ്വേഷപ്രസംഗ കേസ് പിൻവലിച്ചു

സംഘപരിവാർ സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാന സർക്കാർ; കുമ്മനം രാജശേഖരന്റെ അപേക്ഷയിൽ പ്രവീൺ തൊഗാഡിയക്ക് എതിരായ വിദ്വേഷപ്രസംഗ കേസ് പിൻവലിച്ചു

തിരുവനന്തപുരം: സംഘപരിവാർ ശക്തികൾക്ക് മുന്നിൽ യുഡിഎഫ് സർക്കാർ വീണ്ടും വഴങ്ങിയോ? മനോജ് വധക്കേസിൽ അടക്കം സംസ്ഥാന ആഭ്യന്തര വകുപ്പ് അൽപ്പം തിടുക്കം കാട്ടിയെന്ന് ഇടതു പക്ഷത്തിന്റെ ആരോപണങ്ങൾ ശക്തമാകുന്നതിനിടെ വിവാദങ്ങൾക്ക് ഇടയാക്കി മറ്റൊരു നടപടി കൂടി. മതവിദ്വേഷം ഉയർത്തുന്ന വിധത്തിൽ പ്രസംഗം നടത്തിയ വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറൽ പ്രവീൺ തൊഗാഡിയക്ക് എതിരായ കേസ് സംസ്ഥാന സർക്കാർ പിൻവലിച്ചു.

മാറാട് കലാപത്തിന് ശേഷം നടത്തിയ വിവാദ പ്രസംഗത്തെ തുടർന്നായിരുന്നു കേസ്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കുമ്മനം രാജശേഖരെന്റെ അപേക്ഷയെ തുടർന്നാണ് നടപടി. ആഭ്യന്തസെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവഞ്ചൂർ രാധാകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഇത് സംബന്ധിച്ച അപേക്ഷക്ക് അനുകൂല തീരുമാനം സർക്കാർ കൈക്കൊണ്ടത്. 2003ൽ കോഴിക്കോട് മുതലക്കുളം മൈതാനത്തായിരുന്നു പ്രസംഗം. കസബ പൊലീസ് ക്രൈം നമ്പർ 218ൽ കേസ് രജിസ്റ്റർ ചെയ്തത്. വർഗീയ വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിക്കുക, അനുമതിയില്ലാതെ മൈക്ക് ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്.

തൊഗാഡിയ, കുമ്മനം രാജശേഖരൻ എന്നിവരുൾപ്പെടെ ഏഴു പേർക്കെതിരെയായിരുന്നു കസബ പൊലീസ് കേസെടുത്തത്. 2013 ഫെബ്രുവരിയിലാണ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കുമ്മനം സർക്കാരിന് കത്ത് നൽകിയത്. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിയാണ് തൊഗാഡിയയെന്നും മുൻകൂർ അനുമതി തേടിയില്ല തുടങ്ങിയ കാര്യങ്ങൾ കേവലം സാങ്കേതിക്രമം മാത്രമാണെന്നുമായിരുന്നു കുമ്മനത്തിന്റെ വാദം. ഇത് പരിഗണിച്ചാണ് കൃത്യമായ ഒരു വിശദീകരണമില്ലാതെ സർക്കാർ നടപടി. കേസ് പിൻവലിക്കരുതെന്ന കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ശിപാർശ മറികടന്നാണ് നടപടി.

സമീപകാലത്തായി ഇത് രണ്ടാം തവണയാണ് സംഘവരിവാർ അടങ്ങുന്ന കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നത്. സംഘവപിവാറിന്റെ കടുത്ത സമ്മർദ്ദങ്ങൽക്ക് സർക്കാർ വഴങ്ങുന്നു എന്ന ആക്ഷേപം പുതിയ തീരുമാനത്തോടെ കൂടുതൽ ശക്തമാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP