Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ മാധ്യമ പ്രവർത്തകരുടെ ഫോൺ പൊലീസ് ചോർത്തുന്നെന്ന് ആരോപണം; കേരള പത്രപ്രവർത്തക യൂണിയൻ പൊലീസിന് പരാതി നൽകി; നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്നും യൂണിയൻ

രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ മാധ്യമ പ്രവർത്തകരുടെ ഫോൺ പൊലീസ് ചോർത്തുന്നെന്ന് ആരോപണം; കേരള പത്രപ്രവർത്തക യൂണിയൻ പൊലീസിന് പരാതി നൽകി; നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്നും യൂണിയൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: രാഷ്ട്രീയ സംഘർഷവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിൽ മാധ്യമ പ്രവർത്തകരുടെ ഫോൺ പൊലീസ് ചോർത്തുന്നതിൽ ആശങ്കയറിയിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംസ്ഥാന പൊലീസ് മേധാവിക്കും ഉത്തരമേഖലാ ഐജിക്കും പരാതി നൽകി.

മാധ്യമപ്രവർത്തകരുടെ ഫോൺ പൊലീസ് ചോർത്തുന്നുണ്ടെങ്കിൽ അതു സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. നിർഭയമായി ജോലി ചെയ്യാനുള്ള മാധ്യമ പ്രവർത്തകരുടെ അവകാശത്തിന്റെ നിഷേധമാണ്. സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകർ അവരുടെ ജോലിയാണു ചെയ്യുന്നത്. നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാക്കാൻ അടിയന്തിര ഇടപെടൽ വേണമെന്നും പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP