Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിങ്കപ്പൂരിൽ വച്ച് മൊട്ടിട്ട പ്രണയം സഫലമാക്കാൻ ഫ്രഞ്ചുകാരി എമ്മയുമായി രോഹിത്ത് കേരളത്തിൽ എത്തി; ചുവന്ന സാരിയുടുത്ത് ഗ്രാമീണ സുന്ദരികളേക്കാൾ ചേലിൽ എത്തിയ മദാമ്മക്കുട്ടിക്ക് അതിഥികളുടെ കൈയടി

സിങ്കപ്പൂരിൽ വച്ച് മൊട്ടിട്ട പ്രണയം സഫലമാക്കാൻ ഫ്രഞ്ചുകാരി എമ്മയുമായി രോഹിത്ത് കേരളത്തിൽ എത്തി; ചുവന്ന സാരിയുടുത്ത് ഗ്രാമീണ സുന്ദരികളേക്കാൾ ചേലിൽ എത്തിയ മദാമ്മക്കുട്ടിക്ക് അതിഥികളുടെ കൈയടി

ചെറായി: മലയാളി യുവാവിന് വധുവായി ഫ്രഞ്ചുകാരി. പെരുമ്പാവൂർ സ്വദേശിയായ രോഹിത്താണ് സിങ്കപ്പൂർവാസത്തിനിടെ പരിചയപ്പെട്ട ഫ്രഞ്ച് മദാമ്മയുമായി ജീവിതം തുടങ്ങാൻ നാട്ടിലെത്തിയത്. മലയാളത്തനിമയിൽ കേരളീയ വേഷം ധരിച്ചെത്തിയ ഫ്രഞ്ചുകാരി എമ്മയെ അടുത്ത തിങ്കളാഴ്‌ച്ചയാണ് രോഹിത് വരണമാല്യം ചാർത്തുക. തിങ്കളാഴ്ച പെരുമ്പാവൂർ ഗ്രീൻ ഗാർഡനിൽ വച്ചാണ് ഈ വിവാഹം.

സിങ്കപ്പൂരിൽലാണ് ഈ ഇന്ത്യൻ-ഫ്രഞ്ച് പ്രണയകഥയ്ക്ക് തുടക്കമായത്. വിവാഹത്തിനു മുന്നോടിയായി ശനിയാഴ്ച രാത്രി എടവനക്കാട് ചാത്തങ്ങാട് ബീച്ചിലെ കമേലിയോണിൽ വിവാഹനിശ്ചയം നടന്നു. കേരളീയ ശൈലിയിൽ വേഷം ധരിച്ചാണ് എമ്മ ചടങ്ങിൽ പങ്കെടുത്തത്. വധുവിന്റെ പിതാവ് മൈക്കിൾ, മാതാവ് പെട്രീഷ്യ, സഹോദരി ജെസീക്ക എന്നിവരും വരന്റെ മാതാവ് കൗസല്യ സഹോദരിമാരായ ജനിത, മിറ്റ്‌സി എന്നിവരും അടുത്ത ചില ബന്ധുക്കളും സൃഹൃത്തുക്കളുമാത്രമാണ് സംബന്ധിച്ചത്.

ഭൂരിഭാഗം പേരും ഫ്രാൻസ്, ജർമ്മനി, തായ്‌ലൻഡ്, തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. കൂടാതെ പഞ്ചാബിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. പെരുമ്പാവൂർ വൈഷ്ണവിൽ പരേതനായ രവിയുടെ മകനാണ് രോഹിത്. മൂന്നു വർഷമായി സിങ്കപ്പൂരിൽ യുണിലിവർ കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. എമ്മ ഇവിടെ റിസർച്ചിനായി എത്തിയതാണ്.

ഇവിടെ വച്ച് തോന്നിയ ഇഷ്ടം ജീവിത സഖിയാക്കുന്നതിലേക്ക് തീരുമാനിക്കുകയായിരുന്നു. വീട്ടുകാരെ അറിയിച്ച് ഇരുവരും പരസ്പരം വിവാഹം ഉറപ്പിച്ചു.വിവാഹ ചടങ്ങ് കഴിഞ്ഞാൽ 31ന് സിങ്കപ്പൂരിലും അടുത്തമാസം 23ന് ഫ്രാൻസിലും വച്ച് സത്ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ആടിയും പാടിയും ഒരു വ്യത്യസ്ഥത പുലർത്തിയ ആഘോഷമാക്കി ഈ നിശ്ചയം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP