Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സിയാൽ' മാതൃകയിൽ റബ്ബർ ഫാക്ടറി; അമൂൽ മാതൃകയിൽ റബ്ബർ ഉൽപാദകരുടെ സഹകരണ സംഘങ്ങൾ; റബ്ബറിന്റെ വ്യവസായ സാധ്യതകളിൽ പഠനം നടത്താൻ വിദഗ്ധ സമിതി; മാറ്റത്തിനൊരുങ്ങി കേരളത്തിന്റെ റബർ വ്യവസായം

'സിയാൽ' മാതൃകയിൽ റബ്ബർ ഫാക്ടറി; അമൂൽ മാതൃകയിൽ റബ്ബർ ഉൽപാദകരുടെ സഹകരണ സംഘങ്ങൾ; റബ്ബറിന്റെ വ്യവസായ സാധ്യതകളിൽ പഠനം നടത്താൻ വിദഗ്ധ സമിതി; മാറ്റത്തിനൊരുങ്ങി കേരളത്തിന്റെ റബർ വ്യവസായം

മറുനാടൻ മലയാളി ബ്യൂറോ

കേരളത്തിൽ റബ്ബറിന്റെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള വ്യവസായ സാധ്യതകൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. 'സിയാൽ' മാതൃകയിൽ സ്വകാര്യ-സർക്കാർ പങ്കാളിത്തത്തോടെ ടയർ ഫാക്ടറിയും മറ്റ് റബ്ബർ അധിഷ്ഠിത വ്യവസായങ്ങളും സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. വിവിധ മേഖലയിലുള്ള വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാൻ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിനെ ചുമതലപ്പെടുത്തി.

ഗുജറാത്തിലെ അമൂൽ മാതൃകയിൽ റബ്ബർ ഉൽപാദകരുടെ സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ചും സമിതി പഠനം നടത്തും. റബ്ബറിന്റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി കർഷകർക്ക് നല്ല വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ആലോചന നടത്തുന്നത്.

യോഗത്തിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ, കൃഷി മന്ത്രി വി എസ്. സുനിൽകുമാർ, തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി എസ്. സെന്തിൽ, കെ.എസ്.ഐ.ഡി.സി. എം.ഡി. മിനി ആന്റണി എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP