Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്പീക്കർ ജി കാർത്തികേയന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വൃക്കകളുടെ പ്രവർത്തനവും തകരാറിൽ; റോബോട്ടിക് റേഡിയേഷൻ നിർത്തിവച്ചു

സ്പീക്കർ ജി കാർത്തികേയന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വൃക്കകളുടെ പ്രവർത്തനവും തകരാറിൽ; റോബോട്ടിക് റേഡിയേഷൻ നിർത്തിവച്ചു

ബാംഗ്ലൂർ: ബാംഗ്ലൂരിലെ ഹെൽത്ത്‌കെയർ ഗ്ലോബൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കേരളാ നിയമസഭാ സ്പീക്കർ ജി കാർത്തികേയന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കരളിലെ അർബുദത്തെ തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്നാണ് സ്പീക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സാവേളയിൽ അദ്ദേഹത്തിന്റെ വൃക്കയുടെ പ്രവർത്തനവും തകരാറിലായിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് ഡയാലിസിസ് നടത്തി.

അതിനിടെ റോബട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള റേഡിയേഷൻ തെറപ്പി (സൈബർ നൈഫ് റോബട്ടിക് റേഡിയേഷൻ) ഇന്നലെ തുടരാനായില്ല. സാരമായ മുറിവുണ്ടാക്കാതെ, രോഗമുള്ള ഭാഗത്ത്് ഉയർന്ന തോതിലുള്ള റേഡിയേഷൻ അതിസൂക്ഷ്മമായി നടത്തുന്ന ചികിത്സയാണിത്. ഓങ്കോളജി വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ നാഡീവ്യൂഹം ചികിൽസയോടു വേണ്ടവിധം പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. തുടർച്ചയായി അഞ്ചു ദിവസം റേഡിയേഷൻ നൽകാനാണു നേരത്തേ തീരുമാനിച്ചിരുന്നത്. രക്തസമ്മർദം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ നേരിയതോതിൽ ഫലിച്ചതായും ആശുപത്രി അറിയിച്ചു.

വെള്ളിയാഴ്ച നടത്തിയ ഈ ചികിത്സയുടെ ഫലം മൂന്നു ദിവസം കഴിഞ്ഞേ വ്യക്തമാകൂ. അദ്ദേഹത്തിന്റെ ശാരീരിക അവസ്ഥ വിലയിരുത്തിയതിനുശേഷമാകും ശനിയാഴ്ച ഇത് നടത്തുകയെന്നു ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്ന ഡോ. പി.എസ്. ശ്രീധർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

സൈബർ നൈഫ് റോബോട്ടിക് റേഡിയോ സർജറി' ചികിത്സയ്ക്കായി കാർത്തികേയനെ ഒരാഴ്ചമുമ്പാണ് ബംഗളൂരുവിലെത്തിച്ചത്. ആശുപത്രിയിലെ ഓങ്കോളജി സർജിക്കൽ ഐ.സി.യു.വിലാണ് പ്രവേശിപ്പിച്ചത്. മന്ത്രിമാരും കെപിസിസി ഭാരവാഹികളും സ്പീക്കർ ചികിത്സയിൽ കഴയുന്ന ആശുപത്രിയിലുണ്ട്. മന്ത്രി അടൂർ പ്രകാശും കെപിസിസി വൈസ് പ്രസിഡന്റ് എം.എം.ഹസനും കാർത്തികേയനെ സന്ദർശിച്ചു. മന്ത്രിമാരായ രമേശ് ചെന്നിത്തലയും വി എസ്.ശിവകുമാറും നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP