Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടാം വാർഷികാഘോഷ വേളയിൽ കേരളത്തിനു സമ്മാനപ്പെരുമഴയുമായി കേന്ദ്രസർക്കാർ; സ്ഥലം കിട്ടിയാൽ ആയിരം കോടിയുടെ പ്ലാസ്റ്റിക് പാർക്ക്; ഫാർമ പാർക്ക് അനുവദിക്കാനും കേന്ദ്രം ഒരുക്കമെന്ന് മന്ത്രി അനന്ത് കുമാർ

രണ്ടാം വാർഷികാഘോഷ വേളയിൽ കേരളത്തിനു സമ്മാനപ്പെരുമഴയുമായി കേന്ദ്രസർക്കാർ; സ്ഥലം കിട്ടിയാൽ ആയിരം കോടിയുടെ പ്ലാസ്റ്റിക് പാർക്ക്; ഫാർമ പാർക്ക് അനുവദിക്കാനും കേന്ദ്രം ഒരുക്കമെന്ന് മന്ത്രി അനന്ത് കുമാർ

തിരുവനന്തപുരം: രണ്ടാം വാർഷികാഘോഷവേളയിൽ കേരളത്തിനു കേന്ദ്രസർക്കാരിന്റെ സമ്മാനപ്പെരുമഴ. സംസ്ഥാനം സ്ഥലം വിട്ടു തന്നാൽ ആയിരം കോടി രൂപയുടെ പ്ലാസ്റ്റിക് പാർക്ക് അനുവദിക്കാമെന്നു കേന്ദ്രമന്ത്രി അനന്ത് കുമാർ പറഞ്ഞു.

വിവിധ പ്‌ളാസ്റ്റിക് വ്യവസായ സംരംഭങ്ങൾ ഉൾപ്പെടുന്നതാണു പ്ലാസ്റ്റിക് പാർക്ക്. രാസവളവകുപ്പിനു കീഴിൽ കേന്ദ്ര എൻജിനീയറിങ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് അനുവദിക്കാൻ തയാറാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐഐടിക്ക് തുല്യമായ സ്ഥാപനമാണിത്.

മരുന്നുകളുടെ ഉല്പാദനത്തിനായി സംസ്ഥാനത്ത് ഫാർമ പാർക്ക് അനുവദിക്കാനും കേന്ദ്ര സർക്കാർ ഒരുക്കമാണ്. സംസ്ഥാന സർക്കാർ രണ്ട് ഏക്കർ സ്ഥലം ഒരുക്കിയാൽ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് സെന്റർ കേന്ദ്രം അനുവദിക്കുമെന്നും അനന്തകുമാർ പറഞ്ഞു. 200 ജൻ ഔഷധി ഷോപ്പുകളും സംസ്ഥാനത്തിന് നൽകും. പദ്ധതികൾക്കു വേണ്ട സ്ഥലം സംസ്ഥാനം നൽകിയാൽ ഒരു മാസത്തിനകം ധാരണാപത്രം ഒപ്പിടാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

അഴിമതി നടത്താത്തതും അക്രമം പ്രോത്സാഹിപ്പിക്കാത്തതുമായ ഭരണം കാഴ്ചവയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അനന്ത് കുമാർ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ജനങ്ങളോടുള്ള താല്പര്യത്തിനായി കേന്ദ്ര സർക്കാർ പ്രവർത്തിക്കും. സംസ്ഥാനത്തെ ഇടതുമുന്നണി സർക്കാരുമായി കേന്ദ്രം സഹകരിച്ചു പ്രവർത്തിക്കുമെന്നും അനന്തകുമാർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP