Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂമി ഏറ്റെടുക്കൽ ബില്ലിന് പിന്തുണ നൽകി കേരളം; ഹൈക്കമാൻഡിനെ വെട്ടിലാക്കിയത് മുഖ്യമന്ത്രി; മുതലെടുത്ത് ബിജെപി

ഭൂമി ഏറ്റെടുക്കൽ ബില്ലിന് പിന്തുണ നൽകി കേരളം; ഹൈക്കമാൻഡിനെ വെട്ടിലാക്കിയത് മുഖ്യമന്ത്രി; മുതലെടുത്ത് ബിജെപി

ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ ബില്ലിനെ അംഗീകരിച്ച് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഉമ്മൻ ചാണ്ടി സംസാരിച്ചത് വെട്ടിലാക്കിയത് ഹൈക്കമാൻഡിനെ. കേരളം ഇക്കാര്യം അംഗീകരിച്ചിട്ടും ദേശീയ തലത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം കേന്ദ്രം വിളിച്ചുചേർത്ത സംസ്ഥാനങ്ങളുടെ യോഗത്തിലാണ് കേരളം കേന്ദ്രനിലപാട് അംഗീകരിച്ചതെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ചൗധരി ബീരേന്ദ്ര സിങ് പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ ബില്ലിന്റെ കാര്യത്തിൽ കേരളത്തിന്റെയും കേന്ദ്രത്തിന്റെയും വ്യത്യസ്ത നിലപാടുകൾ മുൻനിർത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം ഇതിനകം തന്നെ ബിജെപി തുടങ്ങിക്കഴിഞ്ഞു.

കേന്ദ്രം എടുത്ത നിലപാടുകൾക്ക് കടകവിരുദ്ധമായ നിലപാട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വീകരിച്ചതാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് വിനയായത്. എന്തായാലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ രണ്ടുതട്ടിൽ നിൽക്കുന്നത് ബിജെപിയെയാണ് സന്തോഷിപ്പിക്കുന്നത്.

യു.പി.എ സർക്കാർ പാസാക്കിയ 2013ലെ നിയമം പ്രായോഗികമല്ലെന്നും അതിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കാൻ കഴിയുന്നില്ലെന്നുമാണ് കേരളവും മറ്റു രണ്ട് കോൺഗ്രസ് സംസ്ഥാനങ്ങളും യോഗത്തിൽ അഭിപ്രായപ്പെട്ടത്. ഭൂമി ഏറ്റെടുക്കൽ സാധ്യമാക്കുന്ന നിയമഭേദഗതിയെ അംഗീകരിക്കുമെന്നും കേരളം അറിയിച്ചു. ബില്ലിൽ രണ്ടോ മൂന്നോ ഭേദഗതികൾ മാത്രമാണ് കേരളം മുന്നോട്ടുവച്ചത്. അവ പരിഗണിക്കുന്നതിൽ പ്രയാസമൊന്നുമില്ല. കേരളത്തിന്റെ നിലപാടാണ് കേന്ദ്രത്തിനുമെന്നാണ് മന്ത്രി പറഞ്ഞത്. യു.പി.എ സർക്കാറിന്റെ നിയമത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള തടസ്സം ഒഴിവാക്കണമെന്നാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

അതിനുള്ള ബിൽ പാർലമെന്റിൽ പാസാക്കാൻ കഴിയാതെ വന്നപ്പോഴാണ് ഓർഡിനൻസ് കൊണ്ടുവന്നത്. ആ ബിൽ സംയുക്ത പാർലമെന്ററി സമിതി പരിശോധിക്കുകയാണ്. പുതിയ ബില്ലിൽ മാറ്റംവരുത്താൻ സർക്കാർ തയാറാണെന്നും എന്നാൽ, ഭൂമി ഏറ്റെടുക്കാനുള്ള തടസ്സം ഒഴിവാക്കുന്ന തരത്തിലായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

സംഘപരിവാർ സംഘടനകളടക്കം മുമ്പ് ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസിനെതിരെ രംഗത്തുവന്നിരുന്നു. എന്നാൽ, സംഘപരിവാർ സംഘടനകൾ മോദി സർക്കാറിന്റെ നയത്തെ എതിർത്തുവെന്ന മാദ്ധ്യമറിപ്പോർട്ടുകൾ വിശ്വസിക്കാനായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

1894 മുതൽ രാജ്യത്ത് തുടരുന്ന നിയമം മാറ്റിയാണ് 2013ൽ യു.പി.എ സർക്കാർ ബിൽ പാസാക്കിയത്. ഭൂമി ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക നഷ്ടങ്ങൾക്ക് സുതാര്യമായും പങ്കാളിത്തത്തോടെയും നഷ്ടപരിഹാരം വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബിൽ. 2014 ജനുവരി ഒന്നു മുതൽ നിയമം പ്രാബല്യത്തിലാക്കി. വ്യവസായലോബിക്ക് അനുകൂലമായ നിരവധി വ്യവസ്ഥ കൂട്ടിച്ചേർത്തായിരുന്നു അന്നത്തെ ഗ്രാമ വികസനമന്ത്രി ജയറാം രമേശിന്റെ ബിൽ അവതരണം. അതിന് പുറമെയാണ് കോർപറേറ്റുകൾക്കായി അധികഭേദഗതികൾ വരുത്തി മോദി സർക്കാർ വീണ്ടും ബിൽ കൊണ്ടുവന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP