Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോടികൾ കൈയിട്ടു വാരിയ ശേഷം നിഷ്‌കരുണം തള്ളിക്കളഞ്ഞു; വിമാനത്താവളം ഉറപ്പു നൽകി പണം കൈപ്പറ്റിയ നേതാക്കളുടെ പേരുവിവരം പുറത്തുവിടാനൊരുങ്ങി കെജിഎസ് ഗ്രൂപ്പ്

കോടികൾ കൈയിട്ടു വാരിയ ശേഷം നിഷ്‌കരുണം തള്ളിക്കളഞ്ഞു; വിമാനത്താവളം ഉറപ്പു നൽകി പണം കൈപ്പറ്റിയ നേതാക്കളുടെ പേരുവിവരം പുറത്തുവിടാനൊരുങ്ങി കെജിഎസ് ഗ്രൂപ്പ്

പത്തനംതിട്ട: ആറന്മുള വിമാനത്താവളം ഉറപ്പുനൽകി കോടികൾ കൈപ്പറ്റിയശേഷം നിഷ്‌കരുണം പിന്തിരിഞ്ഞു നടന്ന നേതാക്കൾക്കു മറുപണി കൊടുക്കാൻ കെജിഎസ് ഗ്രൂപ്പ് ഒരുങ്ങുന്നു. ബാർ ലൈസൻസ് വിവാദവുമായി ബന്ധപ്പെട്ട് പണം വാങ്ങുകയും പിന്നീട് ബാറുടമകളെ കൈയൊഴിയുകയും ചെയ്ത വിഷയത്തിനു സമാനമാണ് കെജിഎസ് ഗ്രൂപ്പിന്റെയും അവസ്ഥയെന്ന നിലയിലാണ് കാര്യങ്ങൾ.

വിമാനത്താവളം ഉയരുമെന്ന കാര്യത്തിൽ ഉറപ്പും പിന്തുണയും നൽകി വിവിധ നേതാക്കളാണ് തങ്ങളിൽ നിന്ന് പണം വാങ്ങിയതെന്ന് കെജിഎസ് ഗ്രൂപ്പ് പറയുന്നു. ഇവരെയെല്ലാം പൊതുജനമധ്യത്തിൽ കൊണ്ടുവരുമെന്നാണ് അധികൃതർ പറയുന്നത്.

തുടക്കത്തിൽ പദ്ധതിക്കായി ഉറച്ചു നിൽക്കുകയും ഇടയ്ക്കു വച്ച് നിലപാട് മാറ്റി ചതിക്കുകയും ചെയ്തവരുടെ പേരുവിവരങ്ങളാണ് കെജിഎസ് ഗ്രൂപ്പിന്റെ പട്ടികയിലുള്ളതെന്നാണ് സൂചന. വിവിധ രാഷ്ട്രീയ കക്ഷികളിലെ പ്രമുഖ നേതാക്കളുടെ പേരാണ് പട്ടികയിലുള്ളത്.

കേന്ദ്ര വ്യോമ-പ്രതിരോധ-പരിസ്ഥിതി മന്ത്രാലയങ്ങൾ ആറന്മുള പദ്ധതിക്കുള്ള അനുമതി റദ്ദാക്കിയതോടെ കടുത്ത നിരാശയിലാണ് സംരംഭകരായ കെ. ജി. എസ് ഗ്രൂപ്പ്. പദ്ധതിക്ക് അനുമതി നൽകണമെന്ന് കെ. ജി. എസ് എം. ഡി ജിജി ജോർജ് പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ അഭ്യർത്ഥിച്ചുണ്ടെങ്കിലും അനുകൂല നടപടിയുണ്ടാകില്ലെന്നാണ് സൂചന. ഇതോടെ കോടികൾ മുടക്കിയ ആറന്മുള പദ്ധതിയിൽ നിന്ന് പിന്മാറേണ്ടിവരും. പദ്ധതി ഉപേക്ഷിക്കേണ്ടി വന്നാൽ തങ്ങൾക്കൊപ്പം നിന്നവരെ നന്ദിയോടെ ഓർക്കുന്നതിനൊപ്പം പണം വാങ്ങിയ ശേഷം നിലപാട് മാറ്റി സമര സമിതിക്കൊപ്പം പോയ നേതാക്കളുടെ പേരുകൾ പുറത്തുവിടുമെന്നാണ് അവർ പറയുന്നത്. പദ്ധതിക്ക് ഇതുവരെ ചെലവായ തുകയുടെ കണക്ക് പ്രസിദ്ധീകരിക്കുന്നതിനൊപ്പമാണ് സംഭാവന വാങ്ങിയവരുടെ പേരുൾപ്പെടുത്തുന്നത്.

തുടക്കത്തിൽ ആറന്മുള പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച ചില നേതാക്കൾ സമരം ശക്തിപ്പെട്ട സമയത്ത് നിലപാട് മാറ്റി മറുകണ്ടം ചാടിയിരുന്നു. പാർട്ടി ഫണ്ട് എന്ന പേരിലാണ് ഇവർ കെ. ജി.എസിൽ നിന്ന് ആദ്യം പണം പറ്റിയത്. ഇതു കൂടാതെ പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ച നേതാക്കൾക്ക് കെ. ജി. എസ് പ്രത്യേക ഉപഹാരമായി സാമ്പത്തിക സഹായം ചെയ്തിരുന്നതായും ആരോപണമുയർന്നിരുന്നു.

രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ, പ്രാദേശിക തലത്തിൽ പ്രവർത്തിച്ച നേതാക്കളാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. പണം കൈപ്പറ്റിയവരെ സമരത്തിന്റെ മുൻ നിരയിൽ നിന്ന് പാർട്ടി നേതൃത്വങ്ങൾ ഇതിനകം അകറ്റി നിർത്തിയിരുന്നു. അതേസമയം, സംഭാവന വാങ്ങിയ ചില നേതാക്കൾ ഇപ്പോഴും പദ്ധതിക്ക് അനുകൂലമായി പരസ്യ നിലപാട് സ്വീകരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP