Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച പെരുമ്പാവൂർ സ്വദേശിനി ഖൈറൂന്നിസ അറസ്റ്റിൽ; വധശ്രമത്തിന് കേസ് എടുത്ത പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച പെരുമ്പാവൂർ സ്വദേശിനി ഖൈറൂന്നിസ അറസ്റ്റിൽ; വധശ്രമത്തിന് കേസ് എടുത്ത പൊലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കുറ്റിപ്പുറം: മലപ്പുറത്തെ കുറ്റിപ്പുറം സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസിൽ രഹസ്യ ഭാര്യ അറസ്റ്റിൽ. യുവതിക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത കുറ്റിപ്പുറം പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെരുമ്പാവൂർ സ്വദേശി ഖൈറുന്നിസയാണ് അറസ്റ്റിലായത്.

യുവതിക്കെതിരെ വധ ശ്രമത്തിനാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്തത്. സംഭവം നടന്ന ടൂറിസ്റ്റ് ഹോമിലെ മാനേജറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമായിരുന്ന ഖൈറൂന്നിസയുടെ രണ്ടാം ഭർത്താവായിരുന്നു ഇർഷാദ്. ആദ്യഭർത്താവിന്റെ വീടിന് അടുത്തായിരുന്ന ഇർഷാദുമായി വിവാഹ മോചനത്തിന് ശേഷമാണ് യുവതി അടുപ്പത്തിലായത്. ഒരു വർഷം മുൻപ് പാലക്കാട്ട് വച്ച് ഇർഷാദിന്റെ വീട്ടുകാർ അറിയാതെ ഇവർ രജിസ്റ്റർ വിവാഹം ചെയ്തു.

തുടർന്ന് ഖത്തറിൽ പോയ ഇർഷാദിന് വീട്ടുകാർ മറ്റൊരു വിവാഹം നടത്താൻ ശ്രമം നടത്തുന്നത് യുവതി അറിഞ്ഞിരുന്നു. ഇതോടെ ഇർഷാദും ബന്ധത്തിൽ നിന്നും പിന്മാറി. സംഭവം അറിഞ്ഞ യുവതി കാണണമെന്ന് ആവശ്യപ്പെടുകയും ഇരുവരും ലോഡ്ജിൽ മുറിയെടുക്കുകയും യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ആയിരുന്നു.

ജനനേന്ദ്രിയം മുറിച്ചതായി ഖൈറുന്നീസ് സംഭവം നടന്ന ദിവസം തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നു. എന്നാൽ, താൻ തന്നെ മുറിച്ചതാണെന്നാണ് ഇർഷാദ് മൊഴി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP