Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അറിവിന്റെ മഴവില്ലഴകുമായി റെയിൻബോ കിഡ്‌സ് പ്ലാനറ്റ് ഒക്‌ടോബർ 30ന് മിഴിതുറക്കും

തിരുവനന്തപുരം: വിരസമാകുന്ന പാഠ്യവിഷയങ്ങളെ മധുരതരമാക്കാൻ റെയിൻബോ കിഡ്‌സ് പ്ലാനറ്റ് എത്തുന്നു. ഗണിതവും ശാസ്ത്രവും കുട്ടികൾക്ക് ഇനി പേടിസ്വപ്നങ്ങളാവില്ല. മാജിക് അക്കാദമിയുടെ നേതൃത്വത്തിൽ 2014 ഒക്‌ടോബറിൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ മാന്ത്രിക കൊട്ടാരമായ മാജിക് പ്ലാനറ്റിലാണ് ഇന്ത്യയിലെ ആദ്യത്തെ എഡ്യൂടെയ്ന്മെന്റ് കിഡ്‌സ് പാർക്കിന് തുടക്കം കുറിക്കുന്നത്.

കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലെ മാജിക് പ്ലാനറ്റിൽ ഒക്‌ടോബർ 30 വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങിൽ കൊറിയയിൽ നിന്നെത്തുന്ന കുട്ടികളുടെ മാന്ത്രികൻ ലൂക്കാസ്, സ്പീക്കർ എൻ.ശക്തൻ, കിൻഫ്ര മാനേജിങ് ഡയറക്ടർ ഡോ.ജി.സി ഗോപാലപിള്ള എന്നിവർ ചേർന്ന് റെയിൻബോ കിഡ്‌സ് പ്ലാനറ്റ് കുട്ടികൾക്കായി സമർപ്പിക്കും. പസിൽ കോർണർ, മാത്‌സ് പൂൾ, ഫിസിക്‌സ് വെന്യൂ, സൈക്കോ ഗെയിംസ്, ആർട്‌സ് എഞ്ചിനീയറിങ് വിഭാഗങ്ങൾ തുടങ്ങി അനവധി വിഭവങ്ങളാണ് റെയിൻബോ കിഡ്‌സ് പ്ലാനറ്റിൽ ഒരുങ്ങുന്നത്. വിദ്യാഭ്യാസരംഗത്തെ വിചക്ഷണരുടെയും സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും പ്രത്യേക നിർദ്ദേശ പ്രകാരമാണ് കുട്ടികൾക്കായി ഇത്തരമൊരു പാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാജിക് പ്ലാനറ്റിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കുട്ടികൾക്കായി 3000 ചതുരശ്രഅടിയിൽ കിഡ്‌സ് പ്ലാനറ്റ് ഒരുക്കിയിരിക്കുന്നതെന്ന് മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP