Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെരുവ് നായ്ക്കൾക്ക് വേണ്ടി രഞ്ജിനി ഹരിദാസിന്റെ ഇടപെടൽ മേനക ഗാന്ധിയും ശ്രദ്ധിച്ചു; തെരുവു നായ്ക്കളെ കൊല്ലരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്രമന്ത്രിയുടെ കർശന നിർദ്ദേശം

തെരുവ് നായ്ക്കൾക്ക് വേണ്ടി രഞ്ജിനി ഹരിദാസിന്റെ ഇടപെടൽ മേനക ഗാന്ധിയും ശ്രദ്ധിച്ചു; തെരുവു നായ്ക്കളെ കൊല്ലരുതെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്രമന്ത്രിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: എന്തായാലും തെരുവ് നായ്ക്കൾക്ക് വേണ്ടി അവതാരികയും നടിയുമായ രഞ്ജിന് ഹരിദാസ് നടത്തിയ ഇടപെടൽ ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടു. തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണാൻ വേണ്ടി ചേർന്ന യോഗം രഞ്ജിനി അലങ്കോലമാക്കിയത് മാദ്ധ്യമങ്ങളിൽ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കൂടാതെ ഉപദ്രവകാരികളായ തെരുവ് നായ്ക്കളെ കൊന്നൊടുക്കാമെന്ന് നിയമസെക്ട്രറി നിർദേശിക്കുകയും ചെയ്തു. എന്നാൽ രഞ്ജിനി അടക്കമുള്ള മൃഗസ്‌നേഹികൾ പരാതി മേനകാ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ വിഷയത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടു.

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രിയായ മേനക ഗാന്ധി തെരുവു നായ്ക്കളെ യാതൊരു കാരണവശാലും കൊന്നൊടുക്കരുത് എന്ന് നിർദേശിച്ചാണ് രംഗത്തെത്തിയത്. തെരുവുനായകളെ കൊല്ലരുതെന്ന് നിർദേശിച്ചുള്ള അറിയിപ്പ് ഇന്നലെ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുകയും സെക്രട്ടറിമാരെ മന്ത്രിയുടെ ഓഫിസിൽ നിന്ന് നേരിട്ട് വിളിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. ഇക്കാര്യം സെക്രട്ടറിമാർ സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഇതോടെ രൂക്ഷമായ തെരുവുനായശല്യത്തിന് പരിഹാരം കാണാനാകാതെ അധികൃതർ വെട്ടിലായിരിക്കുകയാണ്.

തെരുവുനായകളെ കൊല്ലുന്നത് കേന്ദ്ര മൃഗക്ഷേമ വകുപ്പ് നേരത്തെ നിരോധിച്ചിരുന്നു. മൃഗസംരക്ഷണ നിയമമനുസരിച്ച് ഇത് ശിക്ഷാർഹമായിരുന്നു. എന്നാൽ ഇവയുടെ ശല്യം വർധിച്ചതോടെ വിഷയം കോടതികയറി. പൊതുജീവിതത്തിന് ശല്യമുണ്ടാക്കുന്ന തെരുവുനായകളെ കൊല്ലുന്നതിന്റെ നിയമവശം പുനഃരിശോധിക്കാൻ സുപ്രീംകോടതി പ്രത്യേക ബെഞ്ചിനെതന്നെ ചുമതലപ്പെടുത്തി. കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

ഇതിനിടെ കേരളത്തിൽ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതികളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി നേരിട്ടിടപെട്ട് പ്രശ്‌നപരിഹാരത്തിന് നിയമസഭ പെറ്റീഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഉപദ്രവകാരികളായ തെരുവുനായകളെ കൊല്ലുന്നതിന് തടസ്സമില്‌ളെന്ന് നിയമ സെക്രട്ടറി അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് നടപടികളുമായി മുന്നോട്ട് പോകാൻ നിർദ്ദേശംനൽകുകയുമായിരുന്നു.

ഉപദ്രവകാരികളായ തെരുവുനായകളെ കൊല്ലുന്നതിന് നിയമതടസ്സമില്‌ളെന്നാണ് സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ കഴിഞ്ഞദിവസം വിളിച്ചുകൂട്ടിയ ഉന്നതതല യോഗവും വിലയിരുത്തിയത്.ഗോവ സർക്കാറുമായി ബന്ധപ്പെട്ട് ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ കക്ഷിചേരുന്നതിനുള്ള നടപടികളും നിയമവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

കേരളത്തിൽ ശരാശരി 30,000പേർ പ്രതിവർഷം നായകളുടെ കടിയേറ്റ് ചികിത്സ തേടുന്നുവെന്നാണ് കണക്ക്. ഇവരിൽ നല്ലൊരുപങ്കിനും പേവിഷത്തിനുള്ള കുത്തിവെപ്പ് എടുക്കേണ്ടിവരുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് ഈയിനത്തിൽ ചെലവുവരുന്നത്. തിരുവനന്തപുരം ജില്ലയിൽ മാത്രം കഴിഞ്ഞമാസം തെരുവുനായകളുടെ കടിയേറ്റ് ചികിത്സതേടിയത് 1,724 പേരാണ്. ജനുവരിയിൽ 1,119പേരും ഫെബ്രുവരിയിൽ 9,86പേരും മാർച്ചിൽ 1,681പേരും ചികിത്സ തേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP