Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊട്ടിയൂരിലെ ജനവാസ കേന്ദ്രത്തിൽ മുട്ടയിട്ട് അടയിരുന്ന് രാജവെമ്പാല; മുപ്പതിലധികം മുട്ടകൾ വിരിയാനായി നെറ്റ് വിരിച്ച് സംരക്ഷണം ഏർപ്പെടുത്തി വനം വകുപ്പ്; പിടികൂടിയ രാജവെമ്പാലയെ വനത്തിലെ ഉൾക്കാട്ടിൽ തുറന്നു വിടും

കൊട്ടിയൂരിലെ ജനവാസ കേന്ദ്രത്തിൽ മുട്ടയിട്ട് അടയിരുന്ന് രാജവെമ്പാല; മുപ്പതിലധികം മുട്ടകൾ വിരിയാനായി നെറ്റ് വിരിച്ച് സംരക്ഷണം ഏർപ്പെടുത്തി വനം വകുപ്പ്; പിടികൂടിയ രാജവെമ്പാലയെ വനത്തിലെ ഉൾക്കാട്ടിൽ തുറന്നു വിടും

കേളകം: ജനവാസ കേന്ദ്രത്തിൽ കണ്ട രാജവെമ്പാലയെ പിടികൂടിയപ്പോൾ കണ്ടെത്തിയത് മുപ്പതിലധികം മുട്ടകൾ. മുട്ടകൾ വിരിയാനായി നെറ്റ് വിരിച്ച് സംരക്ഷണം ഏർപ്പെടുത്തി വനം വകുപ്പ് അധികൃതരും. കൊട്ടിയൂർ പഞ്ചായത്തിലെ വെങ്ങലോടി കുറ്റിമാക്കൽ ചാക്കോയുടെ പുരയിടത്തിലെ തോടിനു സമീപത്തെ ഓടക്കൂട്ടത്തിനിടയിലാണ് വ്യാഴാഴ്‌ച്ച പത്ത് അടിയോളം നീളമുള്ള രാജവെമ്പാലയെ കണ്ടത്.

പാമ്പിനെ കണ്ടതിനെ തുടർന്ന് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. ഇരിട്ടിയിൽ നിന്നു റാപ്പിഡ് റസ്പോൺസ് ടീം എത്തി തോടിനു സമീപത്തെ കൂട് കൂട്ടി അടയിരുന്ന രാജവെമ്പാലയെ പാമ്പുപിടുത്ത വിദഗ്ധൻ റിയാസ് മങ്ങാടിന്റെ നേതൃത്വത്തിൽ പിടികൂടുകയും ചെയ്തത്. മുട്ടകൾ വിരിയാൻ പരമാവധി 90 ദിവസമെങ്കിലും കഴിയുമെങ്കിലും കുറച്ച് ദിവസം അടയിരുന്ന മുട്ടയായതിനാൽ ജൂൺ അവസാനത്തോടെ വിരിഞ്ഞിറങ്ങുമെന്നാണ് പാമ്പുപിടുത്ത വിദഗ്ദൻ റിയാസ് പറഞ്ഞത്.

കൂടിനു മുകളിൽ നെറ്റ് വിരിച്ച് നിരീക്ഷണത്തിലായിരിക്കും ഇനി മുട്ടകൾ. പിടിച്ച രാജവെമ്പാലയെ കൊട്ടിയൂർ വനത്തിലെ ഉൾക്കാട്ടിൽ തുറന്നു വിടും. റാപ്പിഡ് റസ്പോൺസ് ടീം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പിപി മുരളിധരൻ,കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.ആർ ഷാജി,അനിൽ തൃച്ഛബംരം,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.പി രാജീവൻ,എം.സൈന,വാച്ചർമാരായ ബാലകൃഷ്ണൻ,വിനു എന്നിവരുടെ നേതൃത്വത്തിലാണ് രാജവെമ്പാലയെ പിടികൂടിയതും മുട്ടകൾക്ക് സംരക്ഷണം ഒരുക്കിയതും.

കഴിഞ്ഞ വർഷവും പന്ന്യാംമലയിലും വനംവകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാല മുട്ടകൾ വിരിച്ചയിറക്കിയിരുന്നു.കൊട്ടിയൂരിലെ ജനവാസ കേന്ദ്രത്തിൽ രാജവെമ്പാലകൾ മുട്ടയിടുന്നത് പതിവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP