Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കിങ്‌സ് ഗ്രൂപ്പ് എംഡി അറസ്റ്റിൽ; പിടിയിലായത് ഏഴുവയസുള്ള മകനെ ആഡംബര കാർ ഓടിപ്പിച്ച് ചിത്രങ്ങൾ ഫേസ്‌ബുക്കിലിട്ടയാൾ

സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ച കിങ്‌സ് ഗ്രൂപ്പ് എംഡി അറസ്റ്റിൽ; പിടിയിലായത് ഏഴുവയസുള്ള മകനെ ആഡംബര കാർ ഓടിപ്പിച്ച് ചിത്രങ്ങൾ ഫേസ്‌ബുക്കിലിട്ടയാൾ

തൃശൂർ: ഗേറ്റ് തുറക്കാൻ വൈകി എന്ന കാരണത്താൽ സെക്യൂരിറ്റി ജീവനക്കാരനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച വ്യവസായി അറസ്റ്റിൽ. കിങ്‌സ് ഗ്രൂപ്പ് ഉടമ മുഹമ്മദ് നിസാമിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇയാൾക്കെതിരെ കാപ്പാ നിയമം ചുമത്തിയതായി പൊലീസ് പറഞ്ഞു.

കിങ്‌സ് ഗ്രൂപ്പ് എംഡിയായ മുഹമ്മദ് നിസാമിന്റെ ആക്രമണത്തിന് ഇരയായത് തൃശൂരിലെ പ്രമുഖ ഫ്‌ളാറ്റ് സമുച്ചയമായ ശോഭ സിറ്റിയുടെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസാണ്. പുലർച്ചെ മൂന്നരയോടെ നിസാം ഫ്‌ളാറ്റിലെത്തിയപ്പോഴായിരുന്നു സംഭവം. നട്ടെല്ലിനും തലക്കും ഗുരുതര പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഗേറ്റ് തുറക്കാൻ വൈകിയതിൽ ക്ഷുഭിതനായി ചന്ദ്രബോസിനെ ആദ്യം നിലത്തിട്ട് തല്ലിച്ചതയ്ക്കുകയായിരുന്നു നിസാം. മറുത്തൊന്നും പറയാനോ ചെയ്യാനോ ആകാതെ ജീവനക്കാരൻ ഓടി രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ, തന്റെ വിദേശ നിർമ്മിത ആഡംബര കാറോടിച്ച് ചന്ദ്രബോസിനെ സമീപത്തെ ഭിത്തിയിൽ ചേർത്തിടിക്കുകയായിരുന്നു നിസാം.

ഇടിയേറ്റു അവശനായി നിലത്തുവീണ ചന്ദ്രബോസിനെ ഇയാൾ വലിച്ചിഴച്ചു കാറിൽ കയറ്റി. തുടർന്ന് പാർക്കിങ് ഏരിയയിൽ എത്തിച്ച് കമ്പുകൊണ്ട് ക്രൂരമായി മർദ്ദിച്ചു. വീട്ടിൽ ഭാര്യയോടു തോക്കെടുത്തുവരാനും ഇതിനിടെ ഇയാൾ നിർദ്ദേശം നൽകി.

ക്രൂരമായി തല്ലിച്ചതയ്ക്കപ്പെട്ട ചന്ദ്രബോസിന്റെ ദയനീയമായ കരച്ചിലും നിലവിളിയും കേട്ട് മറ്റ് ജീവനക്കാരെത്തിയതോടെയാണ് നിസാം പിന്മാറിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചന്ദ്രബോസ് അതീവ ഗുരുതരാവസ്ഥയിലാണ്.

പണവും സ്വാധീനവുമുണ്ടെന്ന ഹുങ്കിൽ മറ്റുള്ളവരോട് എന്തുമാകാമെന്ന തരത്തിൽ ജീവിക്കുന്ന വ്യക്തിയാണ് മുഹമ്മദ് നിസാമെന്ന് ഇയാൾക്കെതിരെ മുമ്പുണ്ടായിട്ടുള്ള കേസുകൾ വ്യക്തമാക്കുന്നുണ്ട്. ഏഴ് വയസുകാരനായ മകനെ ആഡംബർ കാർ ഓടിപ്പിച്ചതിന് ഇയാൾക്കെതിരെ നേരത്തെ കേസെടുത്തിട്ടുണ്ട്. മകനെക്കൊണ്ടു കാറോടിപ്പിച്ച് ആ ദൃശ്യങ്ങൾ ഇയാൾ ഫേസ്‌ബുക്കിലിട്ടിരുന്നു.

വാഹനപരിശോധന നടത്തിയ വനിതാ പൊലീസുകാരിയെ തെറി വിളിച്ച കേസും ഇയാൾക്കെതിരെയുണ്ട്. വനിതാ പൊലീസുകാരി വാഹന പരിശോധനയ്‌ക്കെത്തിയപ്പോൾ ജീപ്പിനുള്ളിൽ പൂട്ടിയിട്ടാണ് ഇയാൾ തെറിവിളിച്ചത്. ഇത്തരത്തിൽ പത്തിലധികം കേസുകളാണ് നിസാമിനെതിരെയുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ വിരുദ്ധ പ്രവൃത്തിയിൽ ഏർപ്പെടുന്നവർക്കെതിരെയുള്ള കാപ്പാ നിയമം ചുമത്തിയതെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP